Friday, September 22, 2017 Last Updated 23 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.02 AM

ജിഷ്‌ണുവിന്റെ കുടുംബത്തിന്‌ 10 ലക്ഷം രൂപയുടെ സഹായം

തിരുവനന്തപുരം: ഹോസ്‌റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ വിദ്യാര്‍ഥി ജിഷ്‌ണു പ്രണോയിയുടെ കുടുംബത്തിന്‌ 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ജിഷ്‌ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭരണാനുമതി നല്‍കുന്നതിനുള്ള വകുപ്പുതല വര്‍ക്കിങ്‌ ഗ്രൂപ്പിന്റെ അധികാരപരിധി അഞ്ചു കോടി രൂപയില്‍നിന്ന്‌ പത്തു കോടി രൂപയായി ഉയര്‍ത്താനും തീരുമാനമായി. 10 കോടി രൂപ വരെ ചെലവു വരുന്ന പദ്ധതികള്‍ക്ക്‌ ഭരണാനുമതി നല്‍കാന്‍ വകുപ്പുതല കര്‍മസമിതികളെ ചുമതലപ്പെടുത്തി. പത്തു കോടിക്കു മുകളിലുള്ള പദ്ധതികള്‍ പ്രത്യേക കര്‍മസമിതിയുടെ ചുമതലയായിരിക്കും.
ആഭ്യന്തരവകുപ്പില്‍ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ ഡ്രൈവര്‍മാരുടെ 400 പുതിയ തസ്‌തികകള്‍ സൃഷ്‌ടിച്ചു.
കേരളപ്പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60-ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി എ.സി. മൊയ്‌തീന്‍ കണ്‍വീനറും മന്ത്രിമാരായ എ.കെ. ബാലന്‍, സി. രവീന്ദ്രനാഥ്‌, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, മാത്യു ടി. തോമസ്‌, ഇ. ചന്ദ്രശേഖരന്‍ അംഗങ്ങളുമായി സമിതി രൂപവത്‌കരിച്ചു.
അട്ടക്കുളങ്ങര ഗവണ്‍മെന്റ്‌ സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ കൈവശമുള്ള ഭൂമിയില്‍ ട്രിഡ മുഖേന ബസ്‌ബേ, ഷോപ്പിങ്‌ കോംപ്ലക്‌സ് എന്നിവ നിര്‍മിക്കുന്നതിന്‌ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കി.

Ads by Google
Advertisement
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW