Saturday, April 29, 2017 Last Updated 19 Min 3 Sec ago English Edition
Todays E paper
Thursday 12 Jan 2017 01.02 AM

'കലി' തുടരുന്നു ധനവകുപ്പില്‍ വിജിലന്‍സ്‌ മിന്നല്‍ പരിശോധന

തിരുവനന്തപുരം: വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസിനെതിരേ ഐ.എ.എസ്‌. പ്രതിഷേധം അലയടിക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ ധനവകുപ്പ്‌ ഓഫീസില്‍ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റികറപ്‌ഷന്‍ ബ്യൂറോയുടെ മിന്നല്‍പരിശോധന.
അടിസ്‌ഥാനസൗകര്യവികസനത്തിനായി ധനവകുപ്പ്‌ വിഭാവനം ചെയ്‌ത കിഫ്‌ബി പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടിയാണു വിജിലന്‍സ്‌ ഇന്‍സ്‌പെക്‌ടര്‍ സോമശേഖരന്റെ നേതൃത്വത്തില്‍ ഒരുസംഘം ഉദ്യോഗസ്‌ഥര്‍ സെക്രട്ടേറിയറ്റിലെത്തിയത്‌. എന്നാല്‍, ധനകാര്യ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി രേഖാമൂലം നിര്‍ദേശിച്ചാലേ വിവരങ്ങള്‍ നല്‍കാനാവൂ എന്ന്‌ അഡീ. സെക്രട്ടറി ആനി അറിയിച്ചതിനേത്തുടര്‍ന്ന്‌ വിജിലന്‍സ്‌ പിന്‍വാങ്ങി. വിജിലന്‍സിന്റെ മിന്നല്‍പരിശോധനയ്‌ക്കെതിരേ ധനവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കും.

Ads by Google
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
TRENDING NOW