Sunday, October 22, 2017 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.02 AM

ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും എതിരായ ഹര്‍ജി തള്ളി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കുമെതിരായ ഹര്‍ജി വിജിലന്‍സ്‌ കോടതി തള്ളി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്‌തിക്കു ശിക്ഷായിളവ്‌ നല്‍കിയതില്‍, സുപ്രീം കോടതി വിധി മറികടന്നു രക്ഷിക്കാന്‍ ശ്രമിച്ചതിന്‌ ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജിയാണ്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി തള്ളിയത്‌.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തിരുവനന്തപുരം മലയം സ്വദേശി ഡേവിഡ്‌ ലാലിയെ അധികാര ദുര്‍വിനിയോഗം നടത്തി വെറുതെ വിടാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. സംഭവം അനേ്വഷിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കോണ്‍ഗ്രസ്‌ സ്‌കറിയ തോമസ്‌ വിഭാഗം നേതാവ്‌ എ.എച്ച്‌. ഹഫീസാണ്‌ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

Ads by Google
Advertisement
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW