Tuesday, June 19, 2018 Last Updated 49 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.02 AM

സ്വാശ്രയ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികളുടെ പരാതി പരിശോധിക്കാന്‍ ഓംബുഡ്‌സ്‌മാന്‍

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിക്കാനായി ഓംബുഡ്‌സ്‌മാനെ നിയമിക്കുന്നു.
ജില്ലാ ജഡ്‌ജിയുടെ പദവിയില്‍ കുറയാത്ത വ്യക്‌തിയെ ഓംബുഡ്‌സ്‌മാനായി നിയമിക്കാനാണ്‌ സാങ്കേതിക സര്‍വകലാശാലാ ഗവേണിങ്‌ ബോഡിയുടെ തീരുമാനം. സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ഇതിനായി സമിതിയെ നിയമിക്കാനും സാങ്കേതിക സര്‍വകലാശാലയ്‌ക്ക്‌ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്‌ നിര്‍ദേശം നല്‍കുകയും ചെയ്‌തു.
തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ്‌ കോളജില്‍ ജിഷ്‌ണു പ്രണോയ്‌ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തതിനെത്തുടര്‍ന്നാണ്‌ വിദ്യാര്‍ഥികളുടെ പരാതി പരിശോധിക്കാന്‍ ഓംബുഡ്‌സ്‌മാനെ നിയോഗിക്കുന്നത്‌. വിദ്യാര്‍ഥികള്‍ക്കു നേയേുണ്ടാകുന്ന ഏത്‌ അതിക്രമത്തിനെതിരേയും നടപടി സ്വീകരിക്കാന്‍ ഓംബുഡ്‌സ്‌മാന്‌ അധികാരമുണ്ടാകും.
സാങ്കേതിക സര്‍വകലാശാലയ്‌ക്ക്‌ കീഴിലെ 155 കോളജുകളിലെയും വിദ്യാര്‍ഥികളുടെ പരാതികള്‍ ഓംബുഡ്‌സ്‌മാന്‍ പരിശോധിക്കും. ലൈംഗിക അതിക്രമം, അന്യായ ഫീസ്‌, അക്കാദമിക്‌ കാര്യങ്ങള്‍ക്കല്ലാതെ വിദ്യാര്‍ഥികളെ ഉപയോഗിക്കല്‍, പ്ര?സ്‌പെക്‌ടസില്‍ പറയുന്ന സൗകര്യങ്ങള്‍ അനുവദിക്കാതിരിക്കല്‍, ഹോസ്‌റ്റല്‍ പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം ഉയരുന്ന പരാതികള്‍ ഓംബുഡ്‌സ്‌മാന്‍ പരിശോധിക്കും.
കോളജുകളിലെ പഠനക്രമം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക്‌ ആവശ്യമായ പശ്‌ചാത്തല സൗകര്യങ്ങള്‍, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ സാങ്കേതിക സര്‍വകലാശാലയോട്‌ വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചത്‌. കോളജുകള്‍ പരിശോധിച്ച്‌ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മാത്രം കോളജുകള്‍ക്ക്‌ അഫിലിയേഷന്‍ പുതുക്കി നല്‍കിയാല്‍ മതിയെന്നും സര്‍വകലാശാലാ ഗവേണിങ്‌ ബോഡി തീരുമാനിച്ചു.

Ads by Google
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW