Thursday, April 27, 2017 Last Updated 13 Min 42 Sec ago English Edition
Todays E paper
Thursday 12 Jan 2017 01.02 AM

ബാപ്പു മുസലിയാര്‍ ജനങ്ങള്‍ക്കു വേണ്ടി പ്രയത്‌നിച്ച മഹാത്മാവ്‌: കുമ്മനം

മലപ്പുറം: മതഭേദങ്ങള്‍ക്കപ്പുറം മാനവസമൂഹത്തിന്റെ താല്‍പര്യങ്ങളും ക്ഷേമവും മുന്‍നിര്‍ത്തി ജനപുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ച മഹാത്മാവായിരുന്നു അന്തരിച്ച കോട്ടുമല ടി.എം. ബാപ്പു മുസലിയാരെന്ന്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അനുസ്‌മരിച്ചു.
സ്വച്‌ഛവും ശാന്തവുമായ ജീവിതസാഹചര്യം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നു.
കിട്ടിയ സന്ദര്‍ഭങ്ങളും അവസരങ്ങളും മാനവപുരോഗതിക്ക്‌ വേണ്ടി ഉഴിഞ്ഞുവയ്‌ക്കാനുള്ള വിശാല മനസ്‌ കാട്ടി.
ആശയക്കുഴപ്പങ്ങളും സംഘര്‍ഷവും മുറ്റിനിന്ന പല സന്ദര്‍ഭങ്ങളിലും ആത്മസംയമനത്തോടെയുള്ള ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ടെന്നും അന്ത്യോപചാരം അര്‍പ്പിച്ച ശേഷം കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Ads by Google
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
TRENDING NOW