Monday, May 01, 2017 Last Updated 20 Min 56 Sec ago English Edition
Todays E paper
Thursday 12 Jan 2017 01.02 AM

മാവോയിസ്‌റ്റ്‌ വേട്ട: പോലീസ്‌ റിപ്പോര്‍ട്ടില്‍ മനുഷ്യാവകാശ കമ്മിഷന്‌ അതൃപ്‌തി

മലപ്പുറം:നിലമ്പൂരിലെ മാവോയിസ്‌റ്റ്‌ വെടിവയ്‌പ്പുകേസില്‍ പോലീസ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മനുഷ്യാവകാശ കമ്മിഷന്‌ അതൃപ്‌തി. മാവോയിസ്‌റ്റുകള്‍ക്കുനേരേ വെടിയുതിര്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോയെന്നു പോലീസ്‌ റിപ്പോര്‍ട്ട്‌ ബോധ്യപ്പെടുത്തുന്നില്ലെന്നു മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു.
ഇതിനുപുറമെ. കമ്മിഷന്റെ ചോദ്യങ്ങള്‍ക്ക്‌ വ്യക്‌തമായ മറുപടി നല്‍കിയില്ലെന്നും മലപ്പുറത്തു നടന്ന സിറ്റിങ്ങില്‍ മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ സ്വദേശി ലെനിന്‍ ഭവനില്‍ പി.കെ രാജുവിന്റെ പരാതി പരിഗണിക്കുകയായിരുന്നു കമ്മിഷന്‍. രണ്ടാഴ്‌ചയ്‌ക്കകം വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാന്‍ നവംബര്‍ 26ന്‌ ഡി.ജി.പിയോട്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നലെ സിറ്റിങ്‌ തുടങ്ങിയ ശേഷമാണു റിപ്പോര്‍ട്ട്‌ ലഭിച്ചത്‌.
അതുതന്നെ ജില്ലാ പോലീസ്‌ മേധാവി തയാറാക്കിയതാണെന്നും കമ്മിഷന്‍ അംഗം വ്യക്‌തമാക്കി. ഇതു തൃപ്‌തികരമല്ലെന്നും നിര്‍ണായകമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഒപ്പം വച്ചിട്ടില്ലെന്നും കെ. മോഹന്‍കുമാര്‍ പറഞ്ഞു.
തൃപ്‌തികരമായ റിപ്പോര്‍ട്ട്‌ ഡി.ജി.പിയോട്‌ വീണ്ടും ആവശ്യപ്പെടും. ജില്ലാ കലക്‌ടര്‍ നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണവും ്രെകെംബ്രാഞ്ച്‌ അന്വേഷണ റിപ്പോര്‍ട്ടും പരിശോധിച്ചേ മനുഷ്യാവകാശലംഘനം നടന്നോയെന്നു വിലയിരുത്താനാകൂ. മനുഷ്യാവകാശ വിഷയത്തില്‍ പോലീസ്‌ മേധാവികള്‍ കൂടുതല്‍ സൂക്ഷ്‌മത പാലിക്കണം.
രാജ്യത്തിന്‌ ലിഖിതമായ നിയമവും പൗരന്‍മാര്‍ക്ക്‌ ഭരണഘടനാപരമായ പരിരക്ഷയുണ്ട്‌. കുറ്റവാളികളാണെങ്കില്‍ പോലും നിരപരാധിത്വം തെളിയിക്കാനുള്ള അവസാനത്തെ സന്ദര്‍ഭവും നല്‍കണമെന്നും കെ. മോഹന്‍കുമാര്‍ പറഞ്ഞു. സിറ്റിങ്ങില്‍ പരാതിക്കാരന്‍ പി.കെ. രാജു ഹാജരായില്ല.

Ads by Google
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
TRENDING NOW