Friday, December 15, 2017 Last Updated 42 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.02 AM

കെ.എസ്‌.ആര്‍.ടി.സിയിലെ കള്ളപ്പണം: വിജിലന്‍സിന്‌ സാവകാശം

മൂവാറ്റുപുഴ: കെ.എസ്‌.ആര്‍.ടി.സിയുടെ കളക്ഷന്‍ തുകയില്‍ തിരിമറി നടത്തി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു വിജിലന്‍സ്‌ അന്വേഷണസംഘം കോടതിയോട്‌ അപേക്ഷിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി ഒരാഴ്‌ചത്തേക്കുകൂടി സമയം അനുവദിച്ചു.
നോട്ട്‌ നിരോധിച്ച വേളയില്‍ മൂവാറ്റുപുഴ ഡിപ്പോയില്‍ ലഭിച്ച കളക്ഷന്‍ തുകയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറിയെടുത്തെന്നാണു പരാതി. ഹര്‍ജിയില്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ദ്രുതപരിശോധനയ്‌ക്ക്‌ ഉത്തരവിട്ടിരുന്നു.
ഇന്നലെയായിരുന്നു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനുള്ള അവസാന ദിവസം. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഒരാഴ്‌ചകൂടി സമയം വേണമെന്നും വിജിലന്‍സ്‌ കോടതിയോട്‌ അപേക്ഷിക്കുകയായിരുന്നു.

Ads by Google
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
TRENDING NOW