Wednesday, December 06, 2017 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 12.47 AM

എരുമേലി പേട്ടതുള്ളല്‍ ഭക്‌തിസാന്ദ്രമായി

uploads/news/2017/01/69756/1.jpg

എരുമേലി: ശരണമന്ത്രങ്ങളാല്‍ മുഖരിതമായ പകലിനെ സാക്ഷിയാക്കി എരുമേലി പേട്ടതുള്ളല്‍ ഭക്‌തി സാന്ദ്രമായി.
നീലാകാശത്തു വട്ടമിട്ട്‌ പറന്ന ശ്രീകൃഷ്‌ണപ്പരുന്തിനെ ദര്‍ശിച്ച ഭക്‌തരുടെ കണ്‌ഠങ്ങളില്‍നിന്ന്‌ ശരണമന്ത്ര ധ്വനികളുയര്‍ന്നതോടെ അമ്പലപ്പുഴ സംഘം പേട്ട ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍നിന്നു പേട്ടതുള്ളിയിറങ്ങി. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘത്തെ പുഷ്‌പവൃഷ്‌ടികളോടെ നൈനാര്‍ ജുമാ മസ്‌ജിദിലേക്ക്‌ സ്വീകരിച്ചാനയിച്ചു.
ഭഗവാന്റെ തിടമ്പേറ്റിയെത്തിയ തൃക്കടവൂര്‍ ശിവരാജുവും മറ്റ്‌ രണ്ടു ഗജവീരന്‍മാരും നൈനാര്‍ പള്ളിയെ വലംവച്ച്‌ വണങ്ങി പേട്ടതുള്ളലിനൊപ്പം എരുമേലി ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രത്തിലെത്തി. മസ്‌ജിദിലെത്തിയ പെരിയോനെയും സംഘാംഗങ്ങളെയും പച്ചഷാള്‍ അണിയിച്ച്‌ ഭസ്‌മം നല്‍കി മഹല്ല്‌ ജമാഅത്ത്‌ പ്രസിഡന്റ്‌ പി.എ. ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ സ്വീകരിച്ചു.
അയ്യപ്പന്റെ സുഹൃത്തായ വാവരുമായി ശബരിമലയിലേക്കു യാത്രതിരിച്ചെന്ന വിശ്വാസത്തില്‍ മഹല്ല്‌ മുസ്ലിം ജമാഅത്തിന്റെ വാവര്‍ പ്രതിനിധിയായ എം.എം. യൂസഫലിയും അമ്പലപ്പുഴ സംഘത്തിനൊപ്പം ചേര്‍ന്നു.
ശ്രീധര്‍മ്മ ശാസ്‌താക്ഷേത്രത്തിലെത്തിയ അമ്പലപ്പുഴ സംഘത്തെയും പെരിയോനെയും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍, മെമ്പര്‍മാരായ പി.കെ. കുമാരന്‍, അജയ്‌ തറയില്‍, ദേവസ്വം ബോര്‍ഡ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ആര്‍. മോഹന്‍ലാല്‍, ക്ഷേത്രം മേല്‍ശാന്തി ജയരാജന്‍ നമ്പൂതിരി എന്നിവര്‍ സ്വീകരിച്ചു.
വാനില്‍ ഉദിച്ച വെള്ളി നക്ഷത്രത്തെ കണ്ടതോടെ ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ അയ്യപ്പന്റെ പിതൃസ്‌ഥാനീയരായ ആലങ്ങാട്ട്‌ യോഗം പേട്ടതുള്ളിയിറങ്ങി. അമ്പലപ്പുഴ സംഘം രൗദ്രഭാവത്തില്‍ പേട്ടതുള്ളിയപ്പോള്‍ ശാന്തവും സൗമ്യഭാവത്തിലുമാണ്‌ ആലങ്ങാട്ടുകാരുടെ പേട്ടതുള്ളല്‍.
യോഗ പെരിയോന്‍ എ.കെ. വിജയകുമാര്‍ അമ്പാടത്തിന്റെ നേതൃത്വത്തിലുള്ള സംഘം പേട്ട ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രത്തില്‍നിന്നും പേട്ടതുള്ളിയിറങ്ങി. ശബരിമലയിലേക്കു കൊണ്ടുപോകുന്നതിനായി പേട്ട അമ്പലത്തില്‍നിന്നും പൂജിച്ചു വാങ്ങിയ അയ്യപ്പചൈതന്യം നിറഞ്ഞ ഗോളകയും കൊടിയും ഭസ്‌മസഞ്ചിയും ചുരികയും മുദ്രവടിയുമായാണു യോഗപെരിയോന്‍ സംഘത്തെ നയിച്ചത്‌. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവര്‍ സ്വാമി യാത്രപുറപ്പെട്ടെന്ന വിശ്വാസത്തില്‍ പള്ളിയില്‍ കയറാതെ വണങ്ങിയാണു ആലങ്ങാട്‌ സംഘം ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തിലേക്കു പേട്ടതുള്ളിയെത്തിയത്‌.

Ads by Google
Thursday 12 Jan 2017 12.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW