Sunday, October 22, 2017 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 08.45 PM

രാജ്യത്തെ 30 ശതമാനം ഡ്രൈവിങ് ലൈസന്‍സുകളും വ്യാജന്‍: നിതിന്‍ ഗഡ്കരി

uploads/news/2017/01/69749/licence.jpg

ന്യൂഡല്‍ഹി: വാഹനം ഓടിക്കുന്നവരില്‍ 30 ശതമാനത്തിന്റെയും കൈകളില്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സാണ് ഉള്ളതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ലൈസന്‍സ് നടപടിക്രമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യം ഉയരുമ്പോഴും ഇത്തരം വ്യാജന്മാര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാനാകും അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എങ്ങനെ ലഭിക്കും എന്നീ ആശങ്കകള്‍ അവശേഷിക്കുന്നു.

ഡ്രൈവിങ് ലൈസന്‍സുകളില്‍ മുന്നിലൊന്നും വ്യാജമാണെന്ന വിവരം ഗതാഗതമന്ത്രിയെന്ന നിലയില്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് ഗഡ്കരി പറഞ്ഞു. ഗതാഗത നിയമ ലംഘനങ്ങള്‍ അനായാസം കണ്ടെത്താന്‍ സഹായിക്കുന്ന ഇന്റലിജന്റ് ട്രാഫിക് സംവിധാനത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപകടക്കെണി ഒരുക്കുന്ന ബ്ലാക്ക് സ്‌പോട്ടുകള്‍ തിരിച്ചറിയുകയും റോഡുകളുടെ രൂപകല്‍പ്പന ആധുനികവത്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW