Wednesday, February 22, 2017 Last Updated 14 Min 20 Sec ago English Edition
Todays E paper
Wednesday 11 Jan 2017 06.59 PM

ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനാ സംഗമം

uploads/news/2017/01/69741/fr1.jpg

കൊച്ചി : യെമനിലെ ഏദനില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയ്ക്ക് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രാര്‍ത്ഥനാ സംഗമം നടക്കും. സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കൊപ്പം സഭയിലെ 57 മെത്രാന്മാരും വിശ്വാസ സമൂഹവും പ്രാര്‍ത്ഥനാ സംഗമത്തില്‍ ഒത്തുചേരും.

പ്രാര്‍ത്ഥനാ സമയത്ത് എറണാകുളം സെന്റ മേരീസ് ബസിലിക്കയില്‍ എത്താന്‍ സാധിക്കാത്തവര്‍ ഇടവകകളിലോ സ്ഥാപനങ്ങളിലോ കുടുംബങ്ങളിലോ ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് ഔദ്യോഗിക വക്താവ് ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.

ഫാ.ടോം ഉഴുന്നാലില്‍ അവശ നിലയിലെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു.

Ads by Google
TRENDING NOW