Thursday, March 23, 2017 Last Updated 16 Min 11 Sec ago English Edition
Todays E paper
Wednesday 11 Jan 2017 06.17 PM

ജിഷ്ണുവിന്റെ മൃതദേഹം പിജി വിദ്യാര്‍ത്ഥിയെക്കൊണ്ട് പോസ്റ്റുമോര്‍ട്ടം നടത്തിയത് കേസ് അട്ടിമറിക്കാനെന്ന് അമ്മ

uploads/news/2017/01/69738/jishnu.jpg

തൃശ്ശൂര്‍ : ജിഷ്ണുവിന്റെ മൃതദേഹം പിജി വിദ്യാര്‍ത്ഥിയെക്കൊണ്ട് പോസ്റ്റുമോര്‍ട്ടം നടത്തിയത് കേസ് അട്ടിമറിക്കാനെന്ന് അമ്മ മഹിജ. ഇക്കാര്യം ചൂണ്ടിക്കാട്ടി മകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പാമ്പാടി നെഹ്‌റു കോളജ് മാനേജുമെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണങ്ങള്‍.ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുളള കാര്യവും വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, സംഭവത്തില്‍ കോളജിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അനുദിനം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥി സംഘടനകള്‍ കോളജിലെ ചില മുറികള്‍ അടിച്ചു തകര്‍ത്തിരുന്നു.

Ads by Google
TRENDING NOW