Friday, July 07, 2017 Last Updated 2 Min 1 Sec ago English Edition
Todays E paper
Wednesday 11 Jan 2017 06.02 PM

പഞ്ചാബില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേജ്‌രിവാള്‍

uploads/news/2017/01/69737/aravind.jpg

പട്യാല: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബില്‍ നിന്നുള്ള ആളായിരിക്കുമെന്നും ഞാന്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ് എന്നുമായിരുന്നു കേജ്‌രിവാളിന്റെ പ്രതികരണം.

ആര് മുഖ്യമന്ത്രിയായാലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നു. താന്‍ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന തരത്തില്‍ സിസോദിയ എന്തെങ്കിലും പരാമര്‍ശം നടത്തിയെങ്കില്‍ അക്കാര്യം തെറ്റാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിനുവേണ്ടി വോട്ടു ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രസംഗിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Ads by Google
TRENDING NOW