Saturday, June 24, 2017 Last Updated 2 Min 52 Sec ago English Edition
Todays E paper
Wednesday 11 Jan 2017 04.57 PM

വധഭീക്ഷണി: സൗരോവ് ഗാംഗുലി പോലീസില്‍ പരാതി നല്‍കി

uploads/news/2017/01/69733/ganguly.jpg

കൊല്‍ക്കത്ത: വധഭീക്ഷണിയെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പോലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച് നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു. കൊല്‍ക്കത്ത തകൂര്‍പുക്കൂര്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

വിഷയം ഞങ്ങള്‍ പഠിച്ചുവരികയാണെന്നും ഭീക്ഷണിക്കത്ത് കൃത്രിമമാണോ അല്ലയോ എന്ന് പരിശോധിക്കണം. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അത് സ്ഥിരീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ജനുവരി ഏഴിന് പഞ്ചിമ മിഡ്‌നാപൂര്‍ ജില്ലയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത് എത്തിയത്. കത്ത് ഗാംഗുലി പുറത്തുവിടുകയും ചെയ്തിരുന്നു.

Ads by Google
TRENDING NOW