Wednesday, June 28, 2017 Last Updated 1 Min 4 Sec ago English Edition
Todays E paper
Wednesday 11 Jan 2017 04.53 PM

സഹാറ-ബിര്‍ല ഡയറി: പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ഈ കമ്പനികളില്‍ നടന്ന ആദായ നികുതി പരിശോധനയില്‍ കണ്ടെത്തിയ രേഖകളുടെ മാത്രം അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
uploads/news/2017/01/69732/PM-Modi1.jpg

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് സഹാറ-ബിര്‍ല ഡയറിയില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. കോമണ്‍ കോസും അ്വരാജ് അഭിയാനുമാണ് കോടതിയെ സമീപിച്ചത്.

രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ കോര്‍പറേറ്റ് കമ്പനികള്‍ കോഴ നല്‍കിയ പട്ടികയാണ് ഡയറികളില്‍ ഉണ്ടായിരുന്നത്. ഈ കമ്പനികളില്‍ നടന്ന ആദായ നികുതി പരിശോധനയില്‍ കണ്ടെത്തിയ രേഖകളുടെ മാത്രം അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ വിശ്വാസ്യതയുള്ള രേഖകള്‍ ലഭിച്ചാല്‍ മാത്രമേ ഇതിന് കഴിയൂവെന്നും കോടതി വ്യക്തമാക്കി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ സഹാറ, ബിര്‍ല കമ്പനികളില്‍ നിന്ന് നരേന്ദ്ര മോഡി പണം കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോപിച്ചിരുന്നു. ആരോപണത്തില്‍ പ്രത്യേക കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും രാവിലെ ചീഫ് ജസ്റ്റീസ് പിന്‍മാറിയിരുന്നു.

Ads by Google
TRENDING NOW