Wednesday, February 22, 2017 Last Updated 10 Min 41 Sec ago English Edition
Todays E paper
Wednesday 11 Jan 2017 04.19 PM

പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബില്‍ നിന്നുതന്നെ; താന്‍ ഡല്‍ഹിയില്‍ തുടരും: കെജ്‌രിവാള്‍

നിങ്ങള്‍ ചെയ്യുന്ന ഓരോ വോട്ടും കെജ്‌രിവാളിനാണെന്നും സിസോദിയ പറഞ്ഞിരുന്നു. കെജ്‌രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രിയാക്കാന്‍ എഎപി ആലോചിക്കുന്നതായാണ് മറ്റു കക്ഷികള്‍ ഇതിനെ വിലയിരുത്തിയത്.
uploads/news/2017/01/69724/kejripunjab.jpg

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അദ്ദേഹം തന്നെ രംഗത്തെത്തി. 'മുഖ്യമന്ത്രി ആരുമാകാം, വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് താന്‍ ഉറപ്പാക്കും. താന്‍ മുഖ്യമന്ത്രിയാകുമെന്ന് മനീഷ് സിസോദിയ പറഞ്ഞുവെങ്കില്‍ അത് തെറ്റാണ്, ഞാന്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്, എനിക്ക് പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്നും പട്യാലയില്‍ നടന്ന റാലിയില്‍ കെജ്‌രിവാള്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കെജ്‌രിവാളിന് വോട്ട് ചെയ്യാന്‍ സിസോദിയ ജനങ്ങളോട് ആവശ്യപ്പെട്ടത്. നിങ്ങള്‍ ചെയ്യുന്ന ഓരോ വോട്ടും കെജ്‌രിവാളിനാണെന്നും സിസോദിയ പറഞ്ഞിരുന്നു. കെജ്‌രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രിയാക്കാന്‍ എഎപി ആലോചിക്കുന്നതായാണ് മറ്റു കക്ഷികള്‍ ഇതിനെ വിലയിരുത്തിയത്.

പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദലാണ് ഏറ്റവും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. കെജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാനുള്ള അവരുടെ ആലോചനയാണ് പുറത്തുവന്നത്. പഞ്ചാബികളില്‍ വിശ്വാസമില്ലെന്ന് പറഞ്ഞവരാണവര്‍. പഞ്ചാബി വിരുദ്ധ പാര്‍ട്ടികളെ വിലയിരുത്തുവാനും പുറമേ നിന്നുള്ളവരെ ഇവിടെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ തകര്‍ക്കുവാനും പഞ്ചാബികളോട് താന്‍ ആവശ്യപ്പെടുകയാണെന്നും ബാദല്‍ ട്വീറ്റ് ചെയ്തു.

ആം ആദ്മി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കെജ്‌രിവാളിന്റെ ആഗ്രഹമാണ് പുറത്തുവന്നിരിക്കുന്നതെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.

Ads by Google
LATEST NEWS
TRENDING NOW