Tuesday, June 19, 2018 Last Updated 26 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 03.09 PM

കാത്തിരുന്ന ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എത്തിയിട്ടുണ്ട്, നിങ്ങളറിഞ്ഞോ...

uploads/news/2017/01/69710/whatsapp.jpg

ഏറെ കാത്തിരുന്ന വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചര്‍ വന്നെത്തി. വോയ്‌സ് കോളിങ്ങിലൂടെയും വീഡിയോ കോളിങ്ങിലൂടെയും ഉപഭോക്താക്കളുടെ മനസ്സ് അറിഞ്ഞ വാട്‌സ്ആപ്പ് ഒരു പിടി പുത്തന്‍ ഫീച്ചേര്‍സുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. എന്തൊണെന്ന് അറിയേണ്ടേ?

ടെക്‌സ്റ്റ് സന്ദേശങ്ങളെ രസകരമാക്കാനുള്ള ഗിഫ് ചിത്രങ്ങള്‍ ഇനി വാട്‌സ്ആപ്പിലൂടെ സെര്‍ച്ച് ചെയ്യാം.

ഇനി ഒരു സമയം 30 പേര്‍ക്ക് വരെ വാട്‌സ്ആപ്പ് പിന്തുണയുള്ള ഡിജിറ്റല്‍ മീഡിയകള്‍ ഷെയര്‍ ചെയ്യാം. നേരത്തെ ഇത് 10 പേര്‍ക്ക് എന്ന കണക്കില്‍ പരിധി വെച്ചിരുന്നു.

പുതിയ അപ്‌ഡേറ്റ് പ്രകാരം ഇമോജി ബട്ടണ്‍ തെരഞ്ഞെടുക്കുമ്പോള്‍ പുതിയ ഗിഫ് ഐക്കണ്‍ സ്‌ക്രീനിന്റെ അടിയില്‍ കാണാന്‍ സാധിക്കും. ഈ ഐക്കണ്‍ സെലക്ട ചെയ്യുമ്പേള്‍ പ്രമുഖ ഗിഫ് ചിത്രങ്ങള്‍ ലഭിക്കും. ഇന്റര്‍നെറ്റിലുള്ള വലിയ ഗിഫ് ശേഖരമാണ് ഗിഫി. വാട്‌സ്ആപ്പില്‍ നിന്ന് തന്നെ കീവേര്‍ഡുകള്‍ ഉപയോഗിച്ച് ആവശ്യമുള്ള ഗിഫ് ചിത്രങ്ങള്‍ ഉപയോക്താവിന് ഉപയോഗിക്കാം.

uploads/news/2017/01/69710/whatsapp1.jpg

മറ്റ് മെസഞ്ചറുകളെ അപേക്ഷിച്ച് വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ എത്തുന്നത് ഒരല്‍പം വൈകിയാണെന്ന് ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഗിഫ് പിന്തുണയോട് കൂടിയുള്ള അപ്‌ഡേറ്റ് വാട്‌സ്ആപ്പ് പുറത്തിറക്കിയത്.

ആദ്യം ഐഫോണ്‍ ഉപഭോക്തക്കള്‍ക്കായാണ് വാട്‌സ്ആപ്പ് ലഭ്യമാക്കിയത്. തുടര്‍ന്ന് ഡിസംബറിലായിരുന്നു ഈ ഫീച്ചറിനെ ആന്‍ഡ്രോയിഡ് പതിപ്പിലും വാട്‌സ്ആപ്പ് എത്തിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW