Tuesday, September 19, 2017 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 01.56 PM

രാത്രിയായാല്‍ നെഹ്‌റു കോളജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഭീതിയാണ്... ഉടുമുണ്ട് തലയില്‍ കെട്ടി അയാളെത്തും; ജിഷ്ണുവിന്റെ മരണത്തിന് പിന്നാലെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

uploads/news/2017/01/69704/nude.jpg

തൃശ്ശൂര്‍ : സമയം രാത്രിയോട് അടുക്കുമ്പോള്‍ പാമ്പാടി നെഹ്‌റുകോളജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് പേടിയാണ്. ഉടുമുണ്ട് തലയില്‍ കെട്ടി ഹോസ്റ്റലിന്റെ ജനാലയ്ക്ക് താഴെയായി അയാളെത്തും. വന്നപാടെ നഗ്നതാ പ്രദര്‍ശനം തുടങ്ങും. അശ്ലീല ആംഗ്യങ്ങളുമായാണ് ലേഡീസ് ഹോസ്റ്റലിന് സമീപത്തുള്ള ഇയാളുടെ നില്‍പ്പ്.

ജനല്‍ അടച്ചിടുക മാത്രമാണ് ഇതില്‍ നിന്നും രക്ഷപെടാനുള്ള ഏക വഴി. എന്നാല്‍, അടച്ചിട്ടിരിക്കുന്ന ജനല്‍ ഇയാള്‍ കല്ലെറിഞ്ഞ് തകര്‍ക്കും. ഇത് വല്ലപ്പോഴും നടക്കുന്ന സംഭവമല്ലെന്നും പതിവാണെന്നും ഇവിടുത്തെ പെണ്‍കുട്ടികള്‍ പറയുന്നു.

ഹോസ്റ്റിന് സമീപമുള്ള കാടാണ് സമീപത്തെ സാമൂഹ്യ വിരുദ്ധരുടെ താവളം. പെണ്‍കുട്ടികള്‍ ഇക്കാര്യം വാര്‍ഡന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും വാര്‍ഡന്‍ ഇത് മാനേജുമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയത്തില്‍ ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ് മാനേജുമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കോളജിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് തങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന വെല്ലുവിളികള്‍ വെളിപ്പെടുത്താന്‍ കുട്ടികള്‍ തയ്യാറായിരിക്കുന്നത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW