Friday, February 24, 2017 Last Updated 18 Min 3 Sec ago English Edition
Todays E paper
Wednesday 11 Jan 2017 12.47 PM

കുഞ്ഞ് പിറന്നതു കാണാന്‍ ജോലിയ്ക്കിടെ പോയ അച്ഛന്റെ പണിപോയി

uploads/news/2017/01/69693/birth1.jpg

ന്യുഹാംഷെയര്‍: ഭാര്യ തന്റെ കുഞ്ഞിനു ജന്മം നല്‍കുന്നതു കാണാനായി ജോലിസമയത്തു പോയ യുവാവിന് ജോലി നഷ്ടമായി. ന്യുഹാംഷെയറില്‍ സെക്യൂരിറ്റി ഗാര്‍ഡായിരുന്ന ലാമാറി (30) നാണ് തന്റെ കുഞ്ഞിനെ കാണാന്‍ പോയതിന്റെ പേരില്‍ പണിപോയത്.

ഭാര്യക്ക് പ്രസവ വേദന വര്‍ധിക്കുന്നു എന്ന് ഒരു ബന്ധു അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊന്നും ചിന്തിക്കാതെ ലാമര്‍ ആശുപത്രിലേയ്്ക്ക് ഓടുകയായിരുന്നു. ആശുപത്രിയിലെത്തിയ ലാമാര്‍ തന്റെ ആണ്‍ കുഞ്ഞിനെ കണ്‍കുളിര്‍ക്കെ കണ്ടു. എന്നാല്‍, ഈ സന്തോഷത്തിന്റെ ആയുസ്സ് നിമിഷങ്ങള്‍ മാത്രമായിരുന്നു. കുഞ്ഞിനെയും ഭാര്യയേയും കണ്ട ശേഷം ആശുപത്രിയില്‍ നിന്നും തിരിച്ചു ജോലി സ്ഥലത്തെത്തിയ ലാമാറിനെ കാത്തിരുന്നത് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന ഉത്തരവായിരുന്നു.

മൂന്ന് വര്‍ഷം ആര്‍മിയില്‍ സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് ലാമാര്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിയില്‍ പ്രവേശിച്ചത്. പ്രൊബേഷനറി പിരിഡില്‍ ജോലിക്ക് ഹാജരാകാത്ത കുറ്റത്തിനാണ് പിരിച്ചു വിട്ടതെന്ന് സെക്യൂരിറ്റി കമ്പനി അധികൃതര്‍ പറഞ്ഞു.

എന്തായാലും ഈ നടപടി വളരെ വേദനാജനകമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ലാമാറിന് കുടുംബം പുലര്‍ത്തുന്നതിന് മറ്റൊരു തൊഴില്‍ നല്‍കുമെന്ന് യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
TRENDING NOW