Wednesday, February 22, 2017 Last Updated 13 Min 34 Sec ago English Edition
Todays E paper
Wednesday 11 Jan 2017 12.41 PM

ചൈനീസ് പ്രസിഡന്റ് സ്വിസ്സ് സന്ദർശിക്കുമ്പോൾ, പ്രതിഷേധ പ്രകടനം നടത്താൻ ടിബറ്റുകാർക്ക് അനുമതി

uploads/news/2017/01/69685/tibet.jpg

സൂറിക്: ചൈനീസ് പ്രസിഡന്റ് ക്സി ജിൻപിങ് സ്വിസ്സ് തലസ്ഥാനമായ ബേണിൽ എത്തുമ്പോൾ, പ്രതിഷേധ പ്രകടനം നടത്താൻ ടിബറ്റുകാർക്ക് അനുമതി നൽകിയതായി, ബേൺ സിറ്റിയുടെ സെക്ക്യുരിറ്റി ഡയറക്ടർ റെറ്റോ നൗസെ വ്യക്തമാക്കി. ഈ മാസം 15 ന് ഞായറാഴ്ചയാണ് ചൈനീസ് പ്രസിഡന്റ് സ്വിസ്സ് തലസ്ഥാനം സന്ദർശിക്കുന്നത്.

അന്നേദിവസം രാവിലെ 10 മുതൽ 12 വരെ ടിബറ്റുകാർക്കും, ടിബറ്റിലെ മനുഷ്യാവകാശങ്ങളെ ചൈന അടിച്ചമർത്തുന്നതിനെ എതിർക്കുന്ന സംഘടനകൾക്കും സ്വിസ്സ് പാർലമെന്റിൽ നിന്നും സ്വല്പം മാറി അനുവദിച്ചിട്ടുള്ള സ്ഥലത്തു തങ്ങളുടെ പ്രതിഷേധം സമാധാനമായി പ്രകടിപ്പിക്കാനാണ് അനുമതി. ഡാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനാണ് ചൈനീസ് പ്രസിഡന്റ് സ്വിറ്റസർലണ്ടിൽ എത്തുന്നത്.

സന്ദർശന സമയക്രമം അനുസരിച്, പ്രധിഷേധ പ്രകടനം കഴിഞ്ഞാണ് ചൈനീസ് പ്രസിഡന്റ് സ്വിസ്സ് പാർലമെന്റിൽ എത്തുന്നത്. ചൈനയുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾക്ക്‌ പ്രത്യേക പരിഗണനയാണ് സ്വിസ്സ് സർക്കാർ നല്കുന്നതെങ്കിലും, മനുഷ്യാവകാശങ്ങളെ മാനിക്കുന്ന സ്വിസ്സ് സംസ്കാരത്തിൽ പ്രതിഷേധങ്ങൾക്ക് അവകാശമുള്ളത് സർക്കാർ അംഗീകരിക്കുകയായിരുന്നു.

5000 ത്തോളം ടിബറ്റുകാരാണ് സ്വിസ്സിലുള്ളത്. 1960 കളിൽ അഭയാർഥികളായി ഇവരെ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 1999 ൽ ആണ് ഏറ്റവും അവസാനം ഒരു ചൈനീസ് പ്രസിഡന്റ് സ്വിസ്സ് സന്ദർശിച്ചിട്ടുള്ളത്. അന്ന് പ്രതിഷേധം അതിര് വിട്ടതിനെത്തുടർന്ന് നയതന്ത്ര പരാജയമെന്നായിരുന്നു വിലയിരുത്തൽ.

-ടിജി മറ്റം

Ads by Google
Wednesday 11 Jan 2017 12.41 PM
YOU MAY BE INTERESTED
TRENDING NOW