Saturday, June 24, 2017 Last Updated 8 Min 46 Sec ago English Edition
Todays E paper
Wednesday 11 Jan 2017 12.32 PM

സ്വിസ്സ് കമ്പനി എ ബി ബി ക്ക് ഇന്ത്യയിൽ 64 കോടി ഡോളറിന്റെ വൈദ്യുതി പ്രോജക്ട്

uploads/news/2017/01/69683/abb.jpg

സൂറിക്: 64 കോടി ഡോളറിന്റെ വൈദ്യുതി പ്രോജക്ടിന് ഇന്ത്യയിൽ അനുമതി ലഭിച്ചതായി സൂറിക് ആസ്ഥാനമായ സ്വിസ്സ് ടെക്‌നോളജി ഗ്രൂപ്പ് എ ബി ബി പത്രക്കുറിപ്പിൽ അറിയിച്ചു. ദേശീയ വൈദ്യുതി വിതരണ സ്ഥാപനമായ പവർഗ്രിഡ്‌ഡുമായി ചേർന്നുള്ള പ്രോജക്ടിന്റെ മൊത്തം ചെലവ് 84 കോടി ഡോളറാണ്.

1830 കി.മീ നീളത്തിൽ ചാട്ടീസ്ഗഡിലെ റായ്‌ഗർഹിൽ നിന്നും തമിഴ്‌നാട്ടിലെ പുഗല്ലൂരിലേക്ക് വൈദ്യുതി വിതരണ ശൃംഖല സ്ഥാപിക്കാനാണ് കരാർ. ഈ വര്ഷം തുടങ്ങി 2019 ൽ പൂർത്തിയാക്കേണ്ട പ്രൊജക്ടിൽ 800 കിലോവോൾട്ടിൽ ഇരു ദിശകളിലേക്കും വൈദ്യുതി കൈമാറാം. തമിഴ്‌നാട്ടിലെ കാറ്റാടിപ്പാടങ്ങളിലെ അധിക വൈദ്യുതി വടക്കേ ഇന്ത്യയിലേക്കും, തമിഴ്‌നാട്ടിൽ ഉൽപ്പാദനം കുറയുമ്പോൾ, വടക്കു നിന്നും ഊർജ സ്രോതസ്സ്സുകളിലെ അധിക വൈദ്യുതി തമിഴ്‌നാട്ടിലേക്കും എത്തിക്കാനാണ് പ്ലാൻ. എട്ട്‌ കോടി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പവർസ്റ്റേഷനുകൾ, ട്രാൻസ്ഫോർമറുകൾ, കൺട്രോളിങ് സിസ്റ്റം തുടങ്ങിയവയുടെ നിർമാണ ചുമതലയാണ് എ ബി ബി ക്ക് പ്രധാനമായുള്ളത്.

വാര്‍ത്ത അയച്ചത് : -ടിജി മറ്റം

Ads by Google
Wednesday 11 Jan 2017 12.32 PM
YOU MAY BE INTERESTED
TRENDING NOW