ദോഹ: സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം.ബാപ്പു മുസ്ല്യാരുടെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മതപരമായും രാഷ്ട്രീയമായും സാമുദായിക സംഘശക്തിയെ ഐക്യത്തില്‍ കൊണ്ടുപോകുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കേരള ഇസ്ലാമിക് സെന്റര്‍, ഖത്തര്‍ കെ.എം.സി.സി, കടമേരി റഹ്മാനിയ അറബിക് കോളേജ് ഖത്തര്‍ കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹിലാലിലെ കെ.എം.സി.സി ഹാളില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി സെക്രട്ടറി സലീം നാലകത്ത്, കെഐസി വൈസ് പ്രസിഡണ്ട് മുഹമ്മദലി ഖാസിമി, സെക്രട്ടറി ഇസ്മാഈല്‍ ഹുദവി, കടമേരി റഹ്മാനിയ അറബിക് കോളജ് ഖത്തര്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തലത്ത് അഹമ്മദ്, ഹുസൈന് റഹ്മാനി എന്നിവര്‍ സംസാരിച്ചു. മയ്യിത്ത് നമസ്കാരത്തിന് സാബിക്ക് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. അനുശോചനയോഗത്തിലും പ്രാര്ഥനാസദസിലും നിരവധിപേര്‍ പങ്കെടുത്തു.
മുഹമ്മദ് ഷഫീക്ക് അറക്കല്‍