Friday, April 20, 2018 Last Updated 11 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 11.55 AM

കോട്ടുമല ബാപ്പുമുസ്‌ലിയാരുടെ നിര്യാണം: ജമാഅത്തെ ഇസ്‌ലാമി അനുശോചിച്ചു

കോഴിക്കോട് : പ്രഗല്‍ഭനായ മതപണ്ഡിതനും, വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കോട്ടുമല ബാപ്പുമുസ്‌ലിയാരുടെ നിര്യാണം സമസ്തക്കും കേരള മുസ്‌ലിം സമുഹത്തിനും വലിയ നഷ്ടമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍. സംഘടനാ നേതൃത്വത്തിനു പുറമെ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയിലും അദ്ദേഹം വിലപ്പെട്ട സേവനമാണ് നിര്‍വഹിച്ചത്. കര്‍മ്മനൈരന്തര്യം കൊണ്ടും അദ്ദേഹത്തിന്റെ ജീവിതം മികച്ച മാതൃകയാണ്. മുസ്‌ലിം സംഘടനകള്‍ക്കിടയിലെ ഐക്യശ്രമങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മഹത് വ്യക്തിത്വമാണ് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ എന്നും അനുശോചന സന്ദേശത്തില്‍ എം. ഐ. അബ്ദുല്‍ അസീസ് അനുസ്മരിച്ചു.

Ads by Google
Wednesday 11 Jan 2017 11.55 AM
YOU MAY BE INTERESTED
TRENDING NOW