Monday, June 18, 2018 Last Updated 10 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 11.49 AM

മുസ്ലിം വിദ്യാർഥികൾ നീന്തൽ ക്‌ളാസ്സിൽ പങ്കെടുക്കുന്നത് മത വിശ്വാസത്തെ ഹനിയ്ക്കില്ലെന്നു യൂറോപ്പ്യൻ മനുഷ്യാവകാശ കോടതി

uploads/news/2017/01/69668/swimming.jpg

സൂറിക്: മറ്റ് വിദ്യാർത്ഥികൾക്കൊപ്പം മുസ്ലിം വിദ്യാർഥികൾ നീന്തൽ ക്‌ളാസ്സുകളിൽ പങ്കെടുക്കുന്നത് മുസ്ലിം മത വിശ്വാസത്തിന് എതിരല്ലെന്നും, മറ്റ് വിദ്യാര്ഥികളെപ്പോലെ നീന്തൽ ക്‌ളാസ്സുകളിൽ പങ്കെടുക്കേണ്ടത് അവരുടെ കടമയാണെന്നും യൂറോപ്പ്യൻ മനുഷ്യാവകാശ കോടതി വിധിച്ചു. സ്വിറ്റസർലണ്ടിലെ ബാസലിൽ സഹോദരിമാരായ രണ്ട് മുസ്ലിം വിദ്യാർഥിനികൾക്ക്, മത വിശ്വാസത്തിന്റെ പേരിൽ നീന്തൽ ക്‌ളാസ്സുകളിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് പിഴ ചുമത്തിയതിനെതിരെ, മാതാപിതാക്കൾ നൽകിയ കേസിലാണ് സ്ട്രാസ്ബർഗിലെ യൂറോപ്പ്യൻ മനുഷ്യാവകാശ കോടതിയുടെ വിധി.

2008 ലാണ് കേസിന് ആധാരമായ സംഭവം. ബാസലിലെ പ്രൈമറി ക്‌ളാസ്സുകളിൽ പഠിച്ചിരുന്ന പെണ്മക്കളെ നീന്തൽ ക്ലാസ്സിന് വിടാൻ ടർക്കിഷ് വംശജരായ മാതാപിതാക്കൾ തയ്യാറായില്ല. സ്‌കൂൾ അധികൃതർ ഒട്ടേറെ ചർച്ചകൾ നടത്തിയിട്ടും വഴങ്ങാത്തതിനെ തുടർന്ന്, മാതാപിതാക്കൾക്ക് ബാസൽ വിദ്യാഭ്യാസ വകുപ്പ് 2010 ൽ 700 സ്വിസ്സ് ഫ്രാങ്ക് പിഴയിട്ടു. ഇതിനെതിരെ ദേശീയ തലത്തിൽ അപ്പീൽ നൽകിയതിലും വിധി എതിരായതോടെയാണ്, മാതാപിതാക്കൾ യൂറോപ്പ്യൻ മനുഷ്യാവകാശ പരമോന്നത കോടതിയെ സമീപിച്ചത്.

വിവിധ സംസ്കാരങ്ങളിലും, വിശ്വാസങ്ങളിലുംപെട്ടവർ പഠിക്കുന്ന സ്വിസ്സിലെ സ്‌കൂളുകളിൽ, സോഷ്യൽ ഇന്റഗ്രെഷന്റെ ഭാഗമായും, പാഠ്യ പദ്ധതിപ്രകാരവും സ്വിമ്മിങ് ക്‌ളാസ്സുകളിൽ മറ്റ് വിദ്യാർത്ഥികൾ പങ്കെടുക്കുമ്പോൾ, രണ്ട് വിദ്യാർത്ഥികൾക്ക് മാത്രമായി മത വിശ്വാസത്തിന്റെ പേരിൽ ഒഴിവ് നല്കാനാവില്ലെന്നായിരുന്നു സ്വിസ് അധികൃതരുടെ നിലപാട്.

-ടിജി മറ്റം

Ads by Google
Wednesday 11 Jan 2017 11.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW