Tuesday, March 28, 2017 Last Updated 29 Min 15 Sec ago English Edition
Todays E paper
Wednesday 11 Jan 2017 11.45 AM

ജിഷ്ണുവിന്റെ കുടുംബത്തിന് പത്തുലക്ഷം; ബാങ്കിനു മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചവര്‍ക്ക് രണ്ടു ലക്ഷം

സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
uploads/news/2017/01/69667/jishnu (1).jpg

തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനാണ് സമിതിയുടെ ചുമതല. സാങ്കേതിക സര്‍വകലാശാലയുമായി ആലോചിച്ച് സമിതിക്ക് രൂപം നല്‍കും.

പാമ്പാടി നെഹ്‌റു കോളജില്‍ മരണമടഞ്ഞ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കിനു മുന്നില്‍ വരിനിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

Ads by Google
TRENDING NOW