Tuesday, May 30, 2017 Last Updated 15 Min 48 Sec ago English Edition
Todays E paper
Wednesday 11 Jan 2017 11.46 AM

കുന്നോളമാസ്വദിച്ച് കുരുന്നുകളുടെ ഉല്ലാസയാത്ര

uploads/news/2017/01/69664/ullas.jpg

ദോഹ: ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ (ഇസ്‌ലാഹി മദ്‌റസ) വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച ഉല്ലാസയാത്ര കുരുന്നുകള്‍ക്കു വേറിട്ട അനുഭവമായി. ജനുവരിയിലെ പ്രഭാതത്തിന്റെ തണുപ്പിലും ആവേശത്തോടെയാണ് കുട്ടികള്‍ യാത്രയില്‍ പങ്കാളികളാകാന്‍ എത്തിയത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചായിരുന്നു അല്‍ഖോര്‍ പാര്‍ക്കിലേക്ക് നടത്തിയ യാത്രയും തുടര്‍ന്നുള്ള പരിപാടികളും. വാഹനത്തില്‍ കയറിയതു മുതല്‍ പാട്ടും കളികളും കഥകളുമായി ഓരോ വിദ്യാര്‍ഥിയും ആസ്വദിച്ചു. ഫുട്ബാള്‍, ഹാന്റ്ബാള്‍, ബാസ്‌കറ്റ് ബാള്‍, 100 മീറ്റര്‍ ഓട്ടം, ലെമണ്‍ സ്പൂണ്‍ തുടങ്ങിയ കായിക ഇനങ്ങളും വിവിധ പരിപാടികളും യാത്രയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഇസ്‌ലാഹി മദ്‌റസയുടെ അല്‍ഖോര്‍ ബ്രാഞ്ചിലെ വിദ്യാര്‍ഥികളും യാത്രയില്‍ പങ്കാളികളായിരുന്നു.

പ്രിന്‍സിപ്പാള്‍ അഹ്മദ് അന്‍സാരി, മദ്‌റസ ചെയര്‍മാന്‍ എന്‍ജിനീയര്‍ നജീബ്, അധ്യാപകരായ മുനീര്‍ സലഫി, സിറാജ് ഇരിട്ടി, റഹീം മാസ്റ്റര്‍, റശീദ് സുല്ലമി, ശൈജല്‍ ബാലുശ്ശേരി, മുജീബ് അന്‍വാരി, ഫദ്‌ലുര്‍റഹ്മാന്‍ മദനി, ശരീഫ് ഫാറൂഖി, ബഷീര്‍ മാസ്റ്റര്‍, നവാസ് ഫാറൂഖി, ഹാജറ ടീച്ചര്‍, ആരിഫ ടീച്ചര്‍, സൈനബ ടീച്ചര്‍, റംല ടീച്ചര്‍, മുബശ്ശിറ ടീച്ചര്‍, അനധ്യാപകരായ സലീം കണ്ണൂര്‍, താഹിര്‍ മാട്ടൂല്‍, റിയാസ്, റഷീദ് കണ്ണൂര്‍, സി എം ഖാസിം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.


മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Wednesday 11 Jan 2017 11.46 AM
YOU MAY BE INTERESTED
TRENDING NOW