Tuesday, March 28, 2017 Last Updated 31 Min 29 Sec ago English Edition
Todays E paper
Wednesday 11 Jan 2017 11.42 AM

മുജാഹിദ് ലയനം ഖത്തറിലും തരംഗമായി

uploads/news/2017/01/69663/foma.jpg

ദോഹ: മുജാഹിദ് ലയനത്തിന് നാന്ദി കുറിച്ചുകൊണ്ട് ഖത്തറില്‍ നടന്ന കേരളത്തിലെ ഇസ്‌ലാഹി സെന്ററുകളുടെ സംയുക്ത പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മുജാഹിദ് പ്രവര്‍ത്തകരുടെ പുനഃസമാഗമവേദിയായിമാറി. ഒന്നര പതിറ്റാണ്ടു കാലത്തെ വേര്‍പിരിയലിനു ശേഷം പഴയ സഹപ്രവര്‍ത്തകരെ കണ്ടുമുട്ടിയപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറയുന്നതു കാണാമായിരുന്നു. തൗഹീദ് പ്രബോധനവീഥിയില്‍ പൂര്‍വാധികം കരുത്തോടെ മുന്നേറാനുള്ള പ്രതിജ്ഞയെടുത്താണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.

കണ്‍വെന്‍ഷനില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എന്‍ കെ എം അക്ബര്‍ ഖാസിം (പ്രസി), എം ടി അബ്ദുസ്സമദ് (ജന സെക്ര), ജാസിം കുന്നോത്ത് (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. എന്‍ കെ സാലിം മദനി (സീനി വൈസ് പ്രസി), സിറാജ് ഇരിട്ടി (ഓര്‍ഗ സെക്ര), അബ്ദുല്‍ അലി ചാലിക്കര (ഫിനാന്‍സ് സെക്ര), മുനീര്‍ സലഫി, എന്‍ പി അബ്ദുര്‍റഹ്മാന്‍, ജി പി കുഞ്ഞാലിക്കുട്ടി, യു ഹുസൈന്‍ മുഹമ്മദ്, എന്‍ പി നസീം അഹ്മദ്, എ എ നൂറുദ്ദീന്‍ (വൈസ് പ്രസി), വി പി റഷീദലി, മുജീബ് കുനിയില്‍, ഷാഹുല്‍ ഹമീദ് നന്മണ്ട, പി സിറാജുദ്ദീന്‍, എ കെ അബ്ദുല്‍ കരീം (സെക്ര) എന്നിവര്‍ സഹഭാരവാഹികളാണ്.അഷ്‌റഫ് മടിയാരി, ബഷീര്‍ അന്‍വാരി, എം എ അബ്ദുല്‍ റസാഖ്, അബ്ദുര്‍റഹ്മാന്‍ സലഫി, സഞ്ചബീല്‍ മിസ്‌രി, സുബൈര്‍ വക്‌റ, എം ടി നാസറുദ്ദീന്‍, മുഹമ്മദ് ശൗലി, കെ കെ ഷറഫുദ്ദീന്‍, സി എം ഖാസിം, എ എ ഖമറുദ്ദീന്‍, വി മുക്താര്‍, ഇസ്മാഈല്‍ വില്യാപ്പള്ളി, മുഹമ്മദ് മിസ്ബാഹ്, പി വി ബഷീര്‍, കെ അബ്ദുര്‍റഹ്മാന്‍, കെ പി അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍ പുതിയ കടവ് എന്നിവരാണ് പ്രവര്‍ത്തകസമിതിയിലെ മറ്റംഗങ്ങള്‍. കെ എന്‍ സുലൈമാന്‍ മദനി (ചെയര്‍മ), ഡോ. അബ്ദുല്‍ അഹദ് മദനി (കണ്‍), അബ്ദുര്‍റഊഫ് മദനി, അഡ്വ. ഇസ്മാഈല്‍ നന്മണ്ട, അഹ്മദ് അന്‍സാരി, എന്‍ വി അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ ഹക്കീം മദനി, ഇസ്മാഈല്‍ കടവത്തൂര്‍, സാദിഖ് കെ എം കൊച്ചി എന്നിവരടങ്ങുന്നതാണ് പുതിയ ശൂറാ കൗണ്‍സില്‍.

ലഖ്തയിലെ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആസ്ഥാനത്തു നടന്ന കണ്‍വെന്‍ഷനില്‍ ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍ കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. അക്ബര്‍ ഖാസിം, എം ടി അബ്ദുസ്സമദ്, എം എം അക്ബര്‍, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അബ്ദുല്‍ അഹദ് മദനി, അഡ്വ. ഇസ്മാഈല്‍ നന്മണ്ട, അഹ്മദ് അന്‍സാരി, ജാസിം കുന്നോത്ത്, സിറാജ് ഇരിട്ടി, ഷമീര്‍ വലിയ വീട്ടില്‍, പി സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.


മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Wednesday 11 Jan 2017 11.42 AM
YOU MAY BE INTERESTED
TRENDING NOW