Tuesday, February 20, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 11.39 AM

ലക്കിടി വാട്ട്സ് ആപ്പ്കൂട്ടായ്മ ഗള്‍ഫ്‌ റീജിയന്‍റെ കാരുണ്യം :കുഞ്ഞാക്ക ‘ഉടമയായി’

uploads/news/2017/01/69662/m-m.jpg

ദോഹ: വാട്ട്സ് ആപ്പ് കൂട്ടായ്മകള്‍ നര്‍മ്മ സല്ലാപത്തിന്‍റെ സമയംകൊല്ലികളാകുന്ന സമകാലികതയിലേക്ക് കാരുണ്യത്തിന്‍റെ കര്‍മ്മ പദ്ധതികളിലൂടെ ആശരണര്‍ക്ക് ആശ്വാസമാകുകയാണ് പാലക്കാടജില്ലയിലെ ലക്കിടി സ്വദേശികളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മ. ഒരുവര്‍ഷമായി കാരുണ്യ സേവനങ്ങള്‍ ചെയ്തുവരുന്ന ലക്കിടി ഗള്‍ഫ്‌ റിജിയന്‍ കഴിഞ്ഞദിവസം ജീവിതപ്രയാസങ്ങള്‍ നേരിടുന്ന ചെട്ടിയങ്ങാടി സുലൈമാന്‍ എന്ന ലക്കിടിക്കാരുടെ കുഞ്ഞാക്കയ്ക്ക് നിര്‍മ്മിച്ചുനല്‍കിയ നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്ന കടയുടെ ഉത്ഘാടനം നാട്ടുകാരുടെ സാന്നിധ്യത്തില്‍ നടന്നു.

നിര്‍ധനരായ യുവതികളുടെ വിവാഹത്തിനായുള്ള ധനസഹായം ,മാരകം രോകം ബാധിച്ചവര്‍ക്കുള്ള ചികിത്സസഹായം, നിര്‍ധനരായവര്‍ക്ക് വിദ്യഭ്യാസത്തിനുള്ള ധനസഹായം തുടങ്ങിയ കാരുണ്യപ്രവര്‍ത്തനങ്ങളാണ് ലക്കിടി ഗള്‍ഫ്‌ റിജിയന്‍ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ രൂപീകരണ ലക്ഷ്യം . ലക്കിടിയില്‍ നിന്നും പ്രവസഭൂമികയില്‍ ചിതറിക്കിടക്കുന്നവര്‍ ചേര്‍ന്നുള്ള ജാതി ,മത,രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ കാരുണ്യത്തിന്‍റെ വാട്സ് അപ്പ് ഗ്രൂപ്പില്‍ .ഖത്തര്‍ ,ബഹറിന്‍ ,ഒമാന്‍ ,ദുബായ് ,കുവൈറ്റ്‌തുടങ്ങിയ ഗള്‍ഫ്‌ രാജ്യങ്ങളെകൂടാതെ യൂറോപ്പ്,അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും അംഗങ്ങളുണ്ട്‌ .ഖത്തറില്‍ നിന്നും 37പേരാണ് കനിവിന്‍റെ ഈ വാട്സ് ആപ് കൂട്ടയ്മയിലുള്ളത് .

മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Wednesday 11 Jan 2017 11.39 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW