Saturday, November 25, 2017 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 11.37 AM

ചാലിയാര്‍ ദോഹപരിസ്ഥിതി സെമിനാര്‍: ഹമീദലി വാഴക്കാട്‌ പങ്കെടുക്കും

uploads/news/2017/01/69661/chaliyar.jpg

ദോഹ: ചാലിയാര്‍ ദോഹയുടെ നേതൃത്വത്തില്‍ ഇന്ന് പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ സി സി ഹാളില്‍ വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന സെമിനാറില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരളത്തില്‍ നിരവധി പരിസ്ഥിതി പരിപാടികള്‍ക്ക് നേതൃത്വം നല്കുന്ന ഹാമിദലി വാഴക്കാട് മുഖ്യാതിഥിയായിരിക്കും. ചാലിയാര്‍ സമര നായകന്‍ കെ എ റഹ്മാന്‍ അനുസ്മരണ പ്രഭാഷണവും നടക്കും.ചാലിയാര്‍ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കെ എ റഹ്മാന്റെ ചരമ ദിനമായതിനാലാണ് ചാലിയാര്‍ ദോഹ ഇന്ന് ചാലിയാര്‍ ദിനമായി ആചരിക്കുന്നത്.

ചാലിയാര്‍ ദിനാചരണത്തിന്റെ ഭാഗമായി 13ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ സഹവാസം എന്ന പേരില്‍ പ്രകൃതി പഠന യാത്ര നടത്തും. പ്രകൃതിയെ അറിയുന്നതിനോടൊപ്പം വിജ്ഞാനവും വിനോദവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടിക്ക് ഹാമിദലി വാഴക്കാട് നേതൃത്വം നല്കും. സ്‌കൂള്‍ കുട്ടികള്‍ക്ക് പരിസ്ഥിതിയിലൂന്നിയ പഠന സെഷനും അരങ്ങേറും. ദോഹയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും സയന്‍സ് ക്ലബ്ബിലൂടെ തെരഞ്ഞെടുക്കപ്പെട്ട 75 വിദ്യാര്‍ഥികള്‍ അല്‍ ദോസരി പാര്‍ക്കില്‍ നടക്കുന്ന പഠന സെഷനില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചാലിയാര്‍ ദോഹ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഫറോക്ക്, വൈസ് പ്രസിഡന്റുമാരായ ഹൈദര്‍ ചുങ്കത്തറ, കേശവദാസ്, എക്‌സിക്യൂട്ടീവ് അംഗം ബഷീര്‍ തുവാരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

മുഹമ്മദ് ഷഫീക് അറക്കൽ

Ads by Google
Wednesday 11 Jan 2017 11.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW