Tuesday, May 22, 2018 Last Updated 45 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 10.43 AM

ഇനി ജീന്‍സ് വഴികാട്ടും; ജിപിഎസ് ഘടിപ്പിച്ച ജീന്‍സുകള്‍ ഈ വര്‍ഷം വിപണിയില്‍

uploads/news/2017/01/69651/jeans.jpg

ജി പി എസ് ഘടിപ്പിച്ച ലോകത്തിലെ ആദ്യത്തെ ജീന്‍സ് വരുന്നു.ഫാഷന്റെ ആസ്ഥാനമായ ഫ്രാന്‍സിലെ സ്പിനാലി എന്ന കമ്പനിയാണ് വൈബ്രേറ്റ്‌ ചെയ്യുന്ന ഈ ജീന്‍സ് നിര്‍മ്മിച്ച് വിപണിയില്‍ എത്തിയ്ക്കുന്നത്.സ്മാര്‍ട്ട്‌ ഫോണുമായി ഘടിപ്പിയ്ക്കുന്ന ഈ ജീന്‍സ് നിങ്ങള്‍ക്ക് ശരിയായ വഴിയും ദിശയും പറഞ്ഞുതരും.സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട് ഈ ജീന്‍സില്‍.ഇടത്തേയ്ക്കും വലത്തേയ്ക്കും തിരിയേണ്ടപ്പോള്‍ വൈബ്രേറ്റ്‌ ചെയ്ത് ഇത് മുന്നറിയിപ്പ് തരുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്.

കഴിഞ്ഞ വര്ഷം ലാസ് വെഗാസില്‍ നടന്ന ലോക ഇലക്ട്രോണിക് സ്മാര്‍ട്ട് ഷോയില്‍ ഈ എസന്‍ഷ്യല്‍ ജീന്‍സ് ലോകശ്രദ്ധ നേടിയിരുന്നു.അപചരിതിമായ ഒരു പ്രദേശത്ത് ചെന്നാല്‍ എപ്പോഴും ഫോണ്‍ നോക്കി നടക്കുന്ന അസൌകര്യം ഇത് മൂലം ഒഴിവാക്കാം എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
കയ്യിലുള്ള സ്മാര്‍ട്ട്‌ ഫോണിലെ ജീ പി എസ്സുമായി പെയര്‍ ചെയ്യേണ്ടത് മാത്രമേയുള്ളൂ.

നാലുവര്‍ഷം വരെ ചാര്‍ജ് നിലനില്‍ക്കുന്ന ഇന്‍ ബില്‍റ്റ് ബാറ്ററിയാണ് ഇതിലുള്ളത്.വഴിയറിയാന്‍ മാത്രമല്ല പ്രധാനപ്പെട്ട മെസേജുകള്‍,ഈ മെയിലുകള്‍ എന്നിവ വരുമ്പോഴും ഇത് വൈബ്രെറ്റ് ചെയ്ത് മുന്നറിയിപ്പ് തരും.പല ഫാഷനിലുള്ള സ്പിനാലി എസന്‍ഷ്യല്‍ ജീന്‍സുകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു.

Ads by Google
Wednesday 11 Jan 2017 10.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW