Thursday, December 07, 2017 Last Updated 11 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 07.40 AM

ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

uploads/news/2017/01/69637/jishnu.jpg

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കൊളജിലെ ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പി അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍, കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് 18കാരനായ ജിഷ്ണു പ്രണോയിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം നടന്ന പരീക്ഷയില്‍ കോപ്പിയടിച്ചതിന് അധ്യാപകനും പ്രിന്‍സിപ്പലും വഴക്കുപറഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നുമാണ് കോളജ് അധികൃതരുടെ വാദം. എന്നാല്‍ ഇതുവരെ കോപ്പിയടി കണ്ടെത്തി ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നിരിക്കെ അത് ലഭിച്ചില്ലെന്നും
പരീക്ഷ കണ്ടോളര്‍ അറിയിച്ചു.

ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് മര്‍ദ്ദിച്ചതായും മൂക്കിലെ മുറിവ് ഇതിന്റെ തെളിവാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Ads by Google
TRENDING NOW