Friday, April 27, 2018 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 02.06 AM

സിനിമാ പ്രതിസന്ധി രൂക്ഷം: വ്യാഴാഴ്‌ച മുതല്‍ തിയറ്ററുകള്‍ അടച്ചിടും

uploads/news/2017/01/69550/7k.jpg

കൊച്ചി: സിനിമാ പ്രതിസന്ധിക്ക്‌ ആക്കം കൂട്ടി കേരളാ ഫിലിം എക്‌സിബിറ്റേഷന്‍ ഫെഡറേഷന്റെ കടുത്ത തീരുമാനം. വ്യാഴാഴ്‌ച മുതല്‍ ഫെഡറേഷനു കീഴിലുള്ള മുഴുവന്‍ തിയറ്ററുകളും അടച്ചിടും. സംസ്‌ഥാനത്തെ 350 എ ക്ലാസ്‌ തിയറ്ററുകള്‍ ഇതോടെ പ്രവര്‍ത്തിക്കില്ലെന്ന്‌ ഫെഡറേഡഷന്‍ പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ വ്യക്‌തമാക്കി.
ആരുടെ മുന്നിലും മുട്ടുമടക്കാന്‍ തയാറല്ലെന്നും തിയറ്ററുകളില്‍ റെയ്‌ഡ്‌ നടത്തി ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാള സിനിമാ പ്രതിസന്ധി തീരാതെ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല. മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഫെഡറേഷന്‍ യോഗത്തില്‍ ചര്‍ച്ചചെയ്‌തെങ്കിലും പൊതുധാരണയില്‍ എത്താന്‍ കഴിഞ്ഞില്ല. വരും ദിവസങ്ങളിലും തിയറ്റര്‍ ഉടമകളുമായി ചര്‍ച്ച തുടരും. ഫെഡറേഷനില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം വാസ്‌തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തിയറ്റര്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ 19ന്‌ മുന്‍പ്‌ തിയറ്റര്‍ ഉടമകള്‍ സമവായത്തിന്‌ തയാറായില്ലെങ്കില്‍ മള്‍ട്ടിപ്ലക്‌സുകളിലും ബി ക്ലാസ്‌ തിയറ്ററുകളിലും സിനിമ പ്രദര്‍ശനത്തിന്‌ എത്തിക്കുമെന്ന്‌ നിര്‍മാതാക്കളുടേയും വിതരണക്കാരുടെയും സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്ന്‌ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഫെഡറേഷന്റെ യോഗമാണ്‌ അനിശ്‌ചിതകാലത്തേക്കു തിയറ്റര്‍ അടച്ചിടാന്‍ തീരുമാനിച്ചത്‌.

Ads by Google
Wednesday 11 Jan 2017 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW