Saturday, June 24, 2017 Last Updated 0 Min 36 Sec ago English Edition
Todays E paper
Wednesday 11 Jan 2017 02.06 AM

മകരവിളക്ക്‌ പ്രമാണിച്ച്‌ പ്രത്യേക ട്രെയിന്‍

uploads/news/2017/01/69549/6k.jpg

തിരുവനന്തപുരം: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള തിരക്കു പരിഗണിച്ച്‌ ദക്ഷിണ റെയില്‍വേ മധുരയില്‍ നിന്ന്‌ വിജയവാഡയ്‌ക്ക്‌ പ്രത്യേക ട്രെയിന്‍ ഓടിക്കും.
ഈ മാസം 14 ന്‌ മധുരയില്‍ നിന്ന്‌ വൈകിട്ട്‌ 5.50 ന്‌ പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍: 06069) 16നു പുലര്‍ച്ചെ 3.30 ന്‌ വിജയവാഡയില്‍ എത്തും. ഈ ട്രെയിന്‌ എല്ലാ പ്രധാന സ്‌റ്റേഷനിലും സ്‌റ്റോപ്പുണ്ടാകും.
പ്രമുഖ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ചേരുന്ന സമയം: തിരുനല്‍വേലി (രാത്രി 9.52), നാഗര്‍കോവില്‍ ടൗണ്‍ (രാത്രി 11.10), തിരുവനന്തപുരം (രാത്രി 1 മണി), കൊല്ലം ജംഗ്‌ഷന്‍ (പുലര്‍ച്ചെ 2.15), ചെങ്ങന്നൂര്‍ (പുലര്‍ച്ചെ 3.20), തിരുവല്ല (പുലര്‍ച്ചെ 3.30), കോട്ടയം (പുലര്‍ച്ചെ 4.15), എറണാകുളം ടൗണ്‍ (രാവിലെ 5.45), കോയമ്പത്തൂര്‍ (രാവിലെ 10 മണി). തേര്‍ഡ്‌ എ.സി., സ്ലീപ്പര്‍ ക്ലാസുള്ള ഈ ട്രെയിനിലേയ്‌ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.

Ads by Google
Wednesday 11 Jan 2017 02.06 AM
YOU MAY BE INTERESTED
TRENDING NOW