Monday, September 25, 2017 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 02.06 AM

കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു

uploads/news/2017/01/69548/5k.jpg

മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും സംസ്‌ഥാന ഹജ്‌ കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (65) അന്തരിച്ചു.
ഒരു മാസത്തോളമായി ചികില്‍സയിലിരുന്ന കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെയായിരുന്നു മരണം. കബറടക്കം ഇന്നു രാവിലെ പത്തിന്‌ മലപ്പുറം കാളമ്പാടി ജുമാ മസ്‌ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തും.സമസ്‌തയുടെ പണ്ഡിത പ്രമുഖരില്‍ പ്രധാനിയായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെയും സൂഫിവര്യന്‍ അബ്‌ദുല്‍ അലി കോമു മുസ്‌ലിയാരുടെ മകള്‍ ഫാത്തിമ ഹജ്‌ജുമ്മയുടെയും മകനാണ്‌.
ഭാര്യമാര്‍: പരേതയായ സഫിയ്യ (ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകള്‍), ആയിശാബി. മക്കള്‍: അബൂബക്കര്‍, ഫൈസല്‍, അബ്‌ദുറഹ്‌മാന്‍, ഫാത്തിമ സുഹറ, സൗദ, ഫൗസിയ, മരുമക്കള്‍: എന്‍.വി. മുഹമ്മദ്‌ ഫൈസി (കടുങ്ങല്ലൂര്‍), മുഹമ്മദ്‌ ഷാഫി (താമരശേരി), അബ്‌ദുല്‍ സലാം (കാളമ്പാടി, കാവുങ്ങല്‍), നൂര്‍ജഹാന്‍, മാജിദ, റുബീന. 2004-ല്‍ സമസ്‌ത മുശാവറ അംഗവും 2010-ല്‍ സെക്രട്ടറിയുമായി. സമസ്‌ത
വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി, കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളജ്‌ പ്രിന്‍സിപ്പല്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ്‌, എസ്‌.െവെ.എസ്‌. സംസ്‌ഥാന െവെസ്‌ പ്രസിഡന്റ്‌, ജാമിഅ നൂരിയ്യ കമ്മിറ്റി അംഗം, ഏറനാട്‌ താലൂക്ക്‌ പ്രസിഡന്റ്‌, സുപ്രഭാതം ദിനപത്രം ചെയര്‍മാന്‍, ഇഖ്‌റഅ്‌ പബ്ലിക്കേഷന്‍ ചെയര്‍മാന്‍, എം.ഇ.എ. എന്‍ജിനീയറിങ്‌ കോളജ്‌ കമ്മിറ്റി കണ്‍വീനര്‍, കാളമ്പാടി മഹല്ല്‌ കമ്മിറ്റി പ്രസിഡന്റ്‌, മദ്‌റസ പ്രസിഡന്റ്‌, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്‌മാരക കോംപ്ലക്‌സ്‌ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയായിരുന്നു. പിതാവ്‌ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തെത്തുടര്‍ന്ന്‌ കാളമ്പാടി മഹല്ല്‌ ഖാസി, മലപ്പുറം മുണ്ടക്കോട്‌ മഹല്ല്‌ ഖാസി സ്‌ഥാനങ്ങളും വഹിച്ചു.
കാളമ്പാടിയില്‍ പ്രാഥമിക പഠനം ആരംഭിച്ച ബാപ്പു മുസ്‌ലിയാര്‍ പിന്നീട്‌ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ പിതാവിന്റെ ദര്‍സില്‍ ചേര്‍ന്നു. പിതാവ്‌ പട്ടിക്കാട്‌ ജാമിഅയില്‍ എത്തിയപ്പോള്‍ കൂടെപ്പോയി. ജാമിഅയിലും പട്ടിക്കാട്‌ െഹെസ്‌കൂളിലുമായി പഠനം തുടര്‍ന്നു. പിന്നീട്‌ ദര്‍സ്‌ പഠനത്തിനായി മേല്‍മുറി ആലത്തൂര്‍പടിയില്‍ കെ.കെ. അബൂബക്കര്‍ ഹസ്രത്തിന്റെ ദര്‍സില്‍ ചേര്‍ന്നു. കെ.കെ. അബൂബക്കര്‍ ഹസ്രത്ത്‌ പൊട്ടിച്ചിറ അന്‍വരിയ്യ അറബിക്‌ കോളജിലേക്കു മാറിയപ്പോള്‍ ഒപ്പം അന്‍വരിയ്യയിലെത്തി. 1971-ല്‍ അന്‍വരിയ്യയില്‍ നിന്നു ജാമിഅ നൂരിയ്യയിലെ ആറാം ക്ലാസില്‍ ചേര്‍ന്നു. 1975-ല്‍ െഫെസി ബിരുദം നേടി. തുടര്‍ന്ന്‌ അരിപ്ര വേളൂര്‍ മസ്‌ജിദില്‍ ഖാസിയും മുദരിസുമായി. പിതാവിന്റെ നിര്‍ദേശപ്രകാരം നന്തി ദാറുസ്സലാമിലും ഏറെക്കാലം സേവനമനുഷ്‌ഠിച്ചു. പാണക്കാട്‌ െഹെദരലി ശിഹാബ്‌ തങ്ങള്‍ സഹപാഠിയാണ്‌. സമസ്‌ത നിയോഗിച്ച ആലുവാ ത്വരീഖത്ത്‌ അന്വേഷണ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പാലക്കാട്‌ ജില്ലയിലെ പൂടൂര്‍, കുറ്റിച്ചിറ, കൊട്ടപ്പുറം എന്നിവിടങ്ങളില്‍ നടന്ന സംവാദങ്ങളില്‍ പങ്കെടുത്തു. സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിരവധി വിദ്യഭ്യാസ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി.

Ads by Google
Advertisement
Wednesday 11 Jan 2017 02.06 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW