Friday, December 01, 2017 Last Updated 10 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 02.06 AM

രാത്രി വന്‍ ശബ്ദ​ത്തോടെ പാലം ഇടിഞ്ഞു താണു; കല്ലടയാറിന് കുുറുടെയുള്ള പാലം ചാഞ്ഞു​‍; നടപ്പാതയും കൈവരിയും പുറത്തേക്ക് തള്ളി

uploads/news/2017/01/69547/4k.jpg

അടൂര്‍: ഏനാത്ത്‌ പാലം തകരാറിലായതോടെ എം.സി. റോഡില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ട്‌ രണ്ടു ദിവസം ഗതാഗത നിയന്ത്രണം. ഒരുവശത്തെ സ്‌പാനുകള്‍ ഇരുത്തിയതിനെത്തുടര്‍ന്നാണ്‌ കല്ലടയാറിനു കുറുകേയുള്ള പാലം ചാഞ്ഞത്‌. ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ്‌ രണ്ടു ദിവസത്തേക്കു പാലം അടച്ചത്‌. പൊതുമരാമത്ത്‌ ചീഫ്‌ എന്‍ജിനീയര്‍ ഇന്നു സ്‌ഥലത്തെത്തി പരിശോധന നടത്തും.

രണ്ടു ദിവസത്തേക്ക്‌ അടൂര്‍ ഭാഗത്തുനിന്ന്‌ കൊട്ടാരക്കര റൂട്ടിലേക്കു വരുന്ന വാഹനങ്ങള്‍ അടൂര്‍ നെല്ലിമൂട്ടില്‍പ്പടിയില്‍നിന്ന്‌ വലത്തേക്കു തിരിഞ്ഞ്‌ കടമ്പനാട്‌, ഏഴാംമൈല്‍ വഴി പോകാനാണു നിര്‍ദേശിച്ചിരിക്കുന്നത്‌. ഇന്നലെ രാത്രി ഏഴുമണിയോടെ പാലത്തില്‍നിന്ന്‌ വലിയ ശബ്‌ദം കേട്ട്‌ പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ്‌ തകര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്‌. വിവരം അറിഞ്ഞ്‌ പോലീസ്‌ എത്തുകയും ഗതാഗതം നിയന്ത്രിക്കുകയുമായിരുന്നു.

എട്ടുമണിവരെ പാലത്തിന്റെ ഒരു വശത്തു കൂടി വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. അതിനു ശേഷം അതും നിരോധിച്ചു. പാലത്തിലെ നടപ്പാതയും കൈവരികളും പുറത്തേക്ക്‌ തള്ളിയ നിലയിലാണ്‌. ഇരുവശത്തെയും സ്ലാബുകള്‍ അരയടി അകന്നിട്ടുണ്ട്‌.വിവരമറിഞ്ഞ്‌ മന്ത്രി വി.എസ്‌. സുനില്‍കുമാറും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയും എനാത്ത്‌ എത്തി. കൊല്ലം, പത്തനംതിട്ട ജില്ലാ കലക്‌ടര്‍മാരുമായി ബന്ധപ്പെട്ട്‌ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

1996-ല്‍ ആണ്‌ ഏനാത്ത്‌ പുതിയ പാലം നിര്‍മിച്ചത്‌. ഇരുമ്പു തൂണുകളോടു കൂടിയ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലമായിരുന്നു മുമ്പ്‌ ഉപയോഗിച്ചിരുന്നത്‌. തൂണുകളുടെ ചുവട്ടിലെ അനിയന്ത്രിത മണല്‍ ഖനനവും മഴക്കാലത്ത്‌ ജലനിരപ്പുയരുമ്പോള്‍ ഒഴുകിയെത്തുന്ന കാട്ടുതടികള്‍ ഇടിച്ചും പഴയ പാലത്തിന്‌ ബലക്ഷയം വന്നപ്പോഴാണ്‌ പുതിയ പാലം നിര്‍മിച്ചത്‌. അടുത്തിടെ പഴയ ഇരുമ്പുപാലം പൊളിച്ചുനീക്കുകയും ചെയ്‌തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW