Tuesday, October 24, 2017 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 02.06 AM

കണ്ണുകളില്‍ നിഴലനക്കം പോലെ വെളിച്ചമെത്തി; ഹോമി​യോചികിത്സ ഫലം കണ്ടു തുടങ്ങുന്നു; വൈക്കം വിജയലക്ഷ്‌മി കാഴ്ചയിലേക്ക്‌ ​

uploads/news/2017/01/69546/3k.jpg

കോട്ടയം: ഒരു കൈപ്പത്തി അകലത്തില്‍ നിഴലനക്കം പോലെ വെളിച്ചം... പളുങ്കുമണി ചിതറുന്ന പോലെ ചിരിച്ചുകൊണ്ടു പറയുമ്പോള്‍ വൈക്കം വിജയലക്ഷ്‌മിക്ക്‌ ആഹ്‌ളാദം അടക്കാനാകുന്നില്ല. പത്തു മാസം മുമ്പ്‌ ആരംഭിച്ച ഹോമിയോ ചികിത്സ ഫലം കണ്ടുതുടങ്ങിയതിന്റെ സന്തോഷത്തിലാണു വിജയലക്ഷ്‌മിയും കുടുംബവും. ഇതുവരെ അന്യമായിരുന്ന വെളിച്ചം ഡോ. ശ്രീകുമാറിലൂടെ ഏറെ വൈകാതെ എത്തുമെന്നാണ്‌ ഈ യുവഗായികയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.

കാഴ്‌ചയ്‌ക്കായി മുമ്പ്‌ ഒട്ടേറെ ചികില്‍സ തേടിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയിരിക്കെ ജ്യോതിഷ പണ്ഡിതനായ പെരിങ്ങോട്‌ ശങ്കരനാരായണന്റെ ഭാര്യയും ഹോമിയോ ഡോക്‌ടറുമായ ജയജ്യോതിയാണു ഡോ. ശ്രീകുമാറിനെക്കുറിച്ചും അദ്ദേഹത്തെ ചികിത്സാരീതികളെക്കുറിച്ചും പറഞ്ഞത്‌. അങ്ങനെ ചികില്‍സ തുടങ്ങി. പത്തു മാസത്തെ ചികിത്സ കഴിഞ്ഞു. 30 മാസമാകുമ്പോഴേക്കും വിജയലക്ഷ്‌മിയുടെ കണ്ണുകളില്‍ വെളിച്ചമെത്തുമെന്നാണ്‌ ഡോക്‌ടറുടെയും വിജയലക്ഷ്‌മിയുടെയും പ്രതീക്ഷ.

ഇപ്പോള്‍ ഒരു കൈപ്പത്തി അകലത്തിലുള്ള സാധനങ്ങള്‍ വിജി തിരിച്ചറിയുമെന്ന്‌ അമ്മ പറയുന്നു. കാഴ്‌ച ലഭിച്ചാല്‍ ആദ്യം കാണേണ്ടത്‌ അച്‌ഛനെയും അമ്മയെയും. പിന്നെ താലിചാര്‍ത്താന്‍ പോകുന്ന സന്തോഷിനെ... പിന്നെയുമുണ്ട്‌ വിജയലക്ഷ്‌മിക്കു കാണേണ്ടവരേറെ. ഹോമിയോ ഡോക്‌ടര്‍മാരായ ശ്രീകുമാറും ഭാര്യ ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള പരിപാലനമാണ്‌ വിജയലക്ഷ്‌മിക്കു നല്‍കുന്നത്‌. ഇൗ ചികിത്സാവിധി നിരന്തരമായി അനുവര്‍ത്തിച്ച ഏകദേശം 325 രോഗികളില്‍ 320 പേരില്‍ പുരോഗതി കണ്ടെത്തിയിരുന്നു.

ജന്മനാ കാഴ്‌ചയില്ലാതിരുന്ന നാലു പേര്‍ക്ക്‌ ചികിത്സയിലൂടെ കാഴ്‌ച ലഭിച്ചതായും ഡോ. ശ്രീകുമാര്‍ പറഞ്ഞു. ഇപ്പോള്‍ കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിനെ സമ്പൂര്‍ണ വൈകല്യരഹിത പഞ്ചായത്താക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്‌ ഇവര്‍. അതിന്റെ ഭാഗമായി ജനിവിജയ പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു.

Ads by Google
Advertisement
Wednesday 11 Jan 2017 02.06 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW