Sunday, October 22, 2017 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 02.06 AM

പത്തു രൂപ നാണയം സംബന്ധിച്ച പ്രചാരണം അടിസ്‌ഥാനരഹിതം

uploads/news/2017/01/69543/13k.jpg

തിരുവനന്തപുരം: നിലവിലുള്ള പത്തു രൂപ നാണയത്തിന്റെ സാധുത സംബന്ധിച്ചു ചിലര്‍ നടത്തുന്ന പ്രചാരണം തികച്ചും അടിസ്‌ഥാന രഹിതമാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വ്യക്‌തമാക്കി.
ഇടപാടുകള്‍ക്ക്‌ 10 രൂപ നാണയം സ്വീകരിക്കാന്‍ ചിലയിടങ്ങളില്‍ വൈമനസ്യം കാട്ടുന്നതുമൂലം ജനങ്ങളില്‍ ഉണ്ടായിട്ടുള്ള ആശങ്ക അകറ്റുന്നതിനാണ്‌ ഈ വിശദീകരണമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വാര്‍ത്താക്കുറിപ്പില്‍ വ്യക്‌തമാക്കി.
കുറഞ്ഞ മൂല്യമുള്ള കറന്‍സിയുടെ കുറവു പരിഹരിക്കുന്നതിനാണ്‌ റിസര്‍വ്‌ ബാങ്ക്‌ 10 രൂപ നാണയങ്ങള്‍ വ്യാപകമായി വിതരണം ചെയ്‌തിട്ടുള്ളതെന്നും ദൈനംദിന ഇടപാടുകളില്‍ 10 രൂപ നാണയം സ്വീകരിക്കുന്നതില്‍ യാതൊരു ആശങ്കയും വേണ്ടെന്നും ആര്‍.ബി.ഐ. അറിയിച്ചു.

Ads by Google
Advertisement
Wednesday 11 Jan 2017 02.06 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW