Sunday, February 25, 2018 Last Updated 23 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 02.06 AM

ഇവര്‍ നന്മയുടെ പൂമരങ്ങള്‍

uploads/news/2017/01/69541/11k.jpg

തൊടുപുഴ: കാരിക്കോട്‌ സ്വദേശികളായ നൗഫലിന്റെയും ഉമ്മ സെലിനയുടെയും മനസില്‍ അശ്വതിയും മഞ്‌ജുവും ഇപ്പോള്‍ നന്മയുടെ പൂമരങ്ങളാണ്‌. നൗഫല്‍ പഠിക്കുന്ന തൊടുപുഴ പ്രസിഡന്‍സി കോളജിലെ ബിരുദ വിദ്യാര്‍ഥികളാണ്‌ കോളപ്ര സ്വദേശി അശ്വതി മോഹനനും മടക്കത്താനം സ്വദേശി മഞ്‌ജു കൃഷ്‌ണനും. നൗഫലിന്റെ സഹോദരന്‍ അന്‍സിലിന്റെ ചികിത്സയുമായി ബന്ധപ്പെട്ടു കോളജില്‍ വായിച്ച നോട്ടീസാണ്‌ വഴിത്തിരിവായത്‌.
പനിബാധിച്ച്‌ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ നല്‍കിയ ഗുളികയാണ്‌ അന്‍സിലിനെ ഗുരുതര നിലയിലാക്കിയത്‌. ശരീരം ചൊറിഞ്ഞു തടിച്ച്‌ ഗുരുതരാവസ്‌ഥയിലായതോടെ അന്‍സിലിനെ കോലഞ്ചേരിയിലെ ആശുപത്രിയിലേക്കു മാറ്റി. അഞ്ചുലക്ഷത്തോളം രൂപ ചെലവുവരുന്ന കുത്തിവയ്‌പിനാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചത്‌. പണത്തിനായുള്ള നെട്ടോട്ടത്തിനിടെയാണ്‌ നിര്‍ധന കുടുംബാംഗങ്ങളായ നൗഫലിനും സെലീനയ്‌ക്കും കോളജ്‌ അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ സഹായവുമായെത്തുന്നത്‌. കോളജില്‍ വായിച്ച നോട്ടീസില്‍നിന്ന്‌ വിവരം അറിഞ്ഞ്‌ കൈയിലുള്ള തുക കൊടുത്ത്‌ പിന്‍മാറുകയല്ല മഞ്‌ജുവും അശ്വതിയും ചെയ്‌തത്‌. ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത അന്‍സിലിനെ രക്ഷിക്കാന്‍ അവധിദിനങ്ങളില്‍ ഇരുവരും ചേര്‍ന്ന്‌ സഹായം തേടിയിറങ്ങി. മാതാപിതാക്കളുടെയും കോളജ്‌ പ്രിന്‍സിപ്പലിന്റെയും അനുമതിയോടെയായിരുന്നു ഉദ്യമം. ഐ.സി.യുവില്‍ കഴിയുന്ന അന്‍സിലിന്റെ തുടര്‍ചികിത്സയ്‌ക്കും മരുന്നുകള്‍ക്കുമായി ഇനിയും ലക്ഷങ്ങള്‍ വേണം. ഇതു കണ്ടെത്താനാണ്‌ അശ്വതിയുടെയും മഞ്‌ജുവിന്റെയും ശ്രമം. ഇവര്‍ ഇതുവരെ പിരിച്ച പണം ഇന്ന്‌ കോളജ്‌ പ്രിന്‍സിപ്പലിനു കൈമാറും.ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ കുറച്ചുതുക ശേഖരിച്ച്‌ നൗഫലിനും കുടുംബത്തിനും നല്‍കിയിരുന്നു. അന്‍സിലിന്റെ ചികിത്സയ്‌ക്കായി പണം സ്വരൂപിക്കാന്‍ തൊടുപുഴ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ 851710110001525 (ഐ.എഫ്‌.എസ്‌.ഇ കോഡ്‌-്വ100008517) എന്ന പേരില്‍ അക്കൗണ്ടും രൂപീകരിച്ചിട്ടുണ്ട്‌.

Ads by Google
Wednesday 11 Jan 2017 02.06 AM
YOU MAY BE INTERESTED
TRENDING NOW