Tuesday, February 28, 2017 Last Updated 18 Min 42 Sec ago English Edition
Todays E paper
Wednesday 11 Jan 2017 02.06 AM

പാന്‍ കാര്‍ഡ്‌ കിട്ടാന്‍ വൈകും

uploads/news/2017/01/69540/10k.jpg

ചാലക്കുടി: ബാങ്കുകളിലെ അക്കൗണ്ടുകള്‍ക്കു പാന്‍കാര്‍ഡ്‌ നിര്‍ബന്ധമാക്കിയതോടെ പാന്‍ കാര്‍ഡിനായി ജനം തിരക്കുകൂട്ടുന്നു. അപേക്ഷിച്ച്‌ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കിട്ടുമായിരുന്ന പാന്‍കാര്‍ഡ്‌ അപേക്ഷകളുടെ കുത്തൊഴുക്കായതോടെ എന്നുകിട്ടുമെന്ന കാര്യത്തിലും അനിശ്‌ചിതത്വം.
പാന്‍ നമ്പര്‍ നല്‍കിയിട്ടില്ലാത്ത എല്ലാ അക്കൗണ്ടുകളിലും ഫെബ്രുവരി 28നകം പാന്‍ നമ്പര്‍ നല്‍കണമെന്നും പാന്‍ നമ്പര്‍ ഇല്ലാത്തവര്‍ ഫോം 60 പൂരിപ്പിച്ചുനല്‍കണമെന്നുമാണ്‌ ആദായനികുതി വകുപ്പ്‌ കഴിഞ്ഞദിവസം നിര്‍ദേശം പുറപ്പെടുവിച്ചത്‌.
പാന്‍ വിതരണത്തിനു പുതിയ സാഹചര്യത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താത്തതാണു കാര്‍ഡ്‌ വിതരണത്തിന്‌ കാലതാമസം വരുത്തുന്നത്‌. 1995 ജൂലൈ ഒന്നിനാണ്‌ പെര്‍മനന്റ്‌ അക്കൗണ്ട്‌ നമ്പര്‍ എന്ന പാന്‍ കാര്‍ഡ്‌ നിലവില്‍വന്നത്‌.
നിലവില്‍ ആദായ നികുതി വകുപ്പിന്റെ കീഴില്‍ പാന്‍കാര്‍ഡ്‌ ലഭിക്കുന്നതിന്‌ ഇന്ത്യക്കകത്ത്‌ 107രൂപയും വിദേശ ഇന്ത്യക്കാര്‍ക്ക്‌ 994രൂപയുമാണ്‌ ഫീസായി നല്‍കേണ്ടത്‌. പാന്‍കാര്‍ഡ്‌ അപേക്ഷ തയ്യാറാക്കുന്നതിന്‌ റജിസ്‌ട്രേഡ്‌ ഏജന്‍സികളെയാണ്‌ ചുമതലപ്പെടുത്തിയിട്ടുള്ളത്‌. ഈ ഏജന്‍സികള്‍ 150 രൂപയാണ്‌ അപേക്ഷകരില്‍നിന്ന്‌ ഈടാക്കുന്നത്‌.
ഈ ഏജന്‍സികള്‍ അവരുടെ കീഴില്‍ സബ്ബ്‌ ഏജന്‍സികളെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്‌. സബ്ബ്‌ ഏജന്‍സികളില്‍നിന്നു കാര്‍ഡ്‌ എടുക്കുന്നവര്‍ക്ക്‌ 170മുതല്‍ 200രൂപവരെ ഫീസായി നല്‍കണം. പാന്‍ കാര്‍ഡിനായുള്ള അപേക്ഷകള്‍ കൊച്ചിയിലെ ആദായ നികുതി ഓഫീസിലാണ്‌ ആദ്യമായി എത്തുന്നത്‌. ഈ ഓഫീസ്‌ അപേക്ഷകന്റെ പ്രാഥമിക വിവരം അന്വേഷിച്ച്‌ ചെന്നയിലുള്ള ആദായ നികുതി ഓഫീസിന്‌ അപേക്ഷ കൈമാറും.
ചെന്നെ ഓഫീസില്‍ നിന്ന്‌ മുംബൈയിലെ ആദായ നികുതി ഓഫീസിലേക്ക്‌ അയക്കും. അവിടെ നിന്നാണ്‌ പാന്‍കാര്‍ഡ്‌ ലഭ്യമാകുന്നത്‌.
ഇത്രയും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ്‌ രണ്ടാഴ്‌ചക്കുള്ളില്‍ കാര്‍ഡ്‌ അപേക്ഷകന്‌ നല്‍കുന്നത്‌. എന്നാല്‍ മുഴുവന്‍ അക്കൗണ്ടുകള്‍ക്കും പാന്‍കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്ന ആര്‍.ബി.ഐ.യുടെ നിര്‍ദേശം കര്‍ശനമായതോടെ പാന്‍കാര്‍ഡിനായുള്ള അപേക്ഷകരുടെ എണ്ണം പതിന്‍മടങ്ങ്‌ വര്‍ദ്ധിച്ചു. ഇതാണ്‌ ഇപ്പോഴുള്ള പ്രതിസന്ധിക്ക്‌ കാരണം.

Ads by Google
Wednesday 11 Jan 2017 02.06 AM
YOU MAY BE INTERESTED
TRENDING NOW