Sunday, August 20, 2017 Last Updated 11 Min 50 Sec ago English Edition
Todays E paper
Wednesday 11 Jan 2017 01.58 AM

ചില്‍ക്കയില്‍ അപൂര്‍വ ദേശാടനപ്പക്ഷി

uploads/news/2017/01/69496/8n.jpg

ബെറാംപുര്‍: ഒഡീഷയിലെ ചില്‍ക്ക പക്ഷിസങ്കേതത്തില്‍ അപൂര്‍വ ദേശാടനപ്പക്ഷിയുടെ സാന്നിധ്യം. നൂറിലധികം പക്ഷിനിരീക്ഷകരുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം നടത്തിയ കണക്കെടുപ്പിനിടെയാണ്‌ അപൂര്‍വയിനത്തിനെ കണ്ടെത്തിയത്‌.
താറാവ്‌ ഇനത്തില്‍പ്പെടുന്ന ദേശാടനപ്പക്ഷിയെ നല്‍ബാന മേഖലയിലാണു കണ്ടത്‌. ഏതാനും വര്‍ഷങ്ങളായി ഇത്തരം പക്ഷിയുടെ സാന്നിധ്യം തടാകമേഖലയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സര്‍വേയില്‍ ഒരെണ്ണത്തിനെ കണ്ടതായും ഡിവിഷണല്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ വ്യക്‌തമാക്കി. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ ശൈത്യകാലത്ത്‌ കൂടുതല്‍ പക്ഷികള്‍ ചില്‍ക്കയിലെത്തി. 167 ഇനത്തിലുള്ള 9.47 ലക്ഷം പക്ഷികള്‍ കഴിഞ്ഞ ശൈത്യകാലത്ത്‌ എത്തിയപ്പോള്‍ തൊട്ടുമുമ്പത്തെ കാലയളവില്‍ 161 ഇനങ്ങളിലായി 8.58 ലക്ഷമാണ്‌ ഇവിടെയെത്തിയത്‌.

Ads by Google
Wednesday 11 Jan 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW