Friday, April 20, 2018 Last Updated 39 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 01.58 AM

ഇനി കല്യാണവും കറന്‍സിരഹിതം!

uploads/news/2017/01/69493/5n.jpg

ജംഷെഡ്‌പുര്‍: നോട്ട്‌ അസാധുവാക്കല്‍ കാലത്ത്‌ വിവാഹവും ഡിജിറ്റല്‍! ഝാര്‍ഖണ്ഡിലെ കിഴക്കന്‍ സിങ്‌ഭും ജില്ലയിലെ ബാദിയയില്‍ തിങ്കളാഴ്‌ചയാണു സംസ്‌ഥാനത്തെ ആദ്യ കറന്‍സിരഹിത വിവാഹം നടന്നത്‌. വിവാഹത്തിനു മണിക്കൂറുകള്‍ക്കു മുമ്പ്‌ വരന്റെ വീട്ടില്‍ വധുവിന്റെ ബന്ധുക്കളുടെ സഹകരണത്തോടെയുള്ള ശൗചാലയ നിര്‍മാണവും വേറിട്ട കാഴ്‌ചയായി.
ചക്രദര്‍പുരിലെ ഇതിഹാസ ഗ്രാമത്തിലെ സുനിതയുടെയും ബാദിയ ഗ്രാമത്തിലെ സുഭാഷ്‌ നായക്കിന്റെയും വിവാഹമാണ്‌ "നോട്ട്‌ രഹിത"മായത്‌. ജംഷെഡ്‌പുര്‍ ഡെപ്യൂട്ടി കലക്‌ടര്‍ സഞ്‌ജയ്‌ കുമാറാണു കറന്‍സിരഹിത കല്യാണത്തിന്‌ ഇരുകൂട്ടരെയും പ്രേരിപ്പിച്ചത്‌. പണം ചെലവഴിക്കുന്നത്‌ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയാക്കിയാലുള്ള പ്രയോജനം ഇരുകൂട്ടരെയും ബോധ്യപ്പെടുത്താന്‍ കുമാറിനായി.
സല്‍ക്കാരത്തിനുള്ള സാധനങ്ങള്‍ വാങ്ങിയതു മുതല്‍ വിവാഹത്തിനു കാര്‍മികത്വം വഹിച്ചയാള്‍ക്കുള്ള ദക്ഷിണവരെ നല്‍കിയത്‌ ഡിജിറ്റല്‍ രൂപത്തിലായിരുന്നു. വധൂവരന്‍മാര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കിയതാകട്ടെ ഓണ്‍ലൈനിലും ചെക്ക്‌ രൂപത്തിലും.
വിവാഹത്തില്‍ സംബന്ധിച്ച ബി.ജെ.പി. എം.എല്‍.എ. ലക്ഷ്‌മണ്‍ ടുഡു അടക്കമുള്ളവര്‍ ചെക്ക്‌ നല്‍കിയാണ്‌ സന്തോഷം പങ്കുവച്ചത്‌. വധൂവരന്‍മാരുടെ പേരില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ സംയുക്‌ത ബാങ്ക്‌ അക്കൗണ്ടും തുടങ്ങിയിരുന്നു. എ.ടി.എം. കാര്‍ഡ്‌ അടക്കമുള്ളവ വിവാഹച്ചടങ്ങില്‍ ഇരുവര്‍ക്കും കൈമാറുകയും ചെയ്‌തു.
വരന്റെ വീട്ടില്‍ ശൗചാലയമില്ലെന്ന കുറവിനു പരിഹാരം കാണാനും ഇരുവീട്ടുകാരും കൈകോര്‍ത്തു. ഞായറാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ വധുവിന്റെ ബന്ധുക്കളുടെ സഹകരണത്തോടെ നായക്കിന്റെ വീട്ടില്‍ ശൗചാലയം നിര്‍മിച്ചത്‌.

Ads by Google
Wednesday 11 Jan 2017 01.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW