Thursday, December 14, 2017 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 01.58 AM

ബാങ്ക്‌ നിക്ഷേപമായി എത്തിയത്‌ കണക്കില്‍പ്പെടാത്ത 4 ലക്ഷം കോടി

uploads/news/2017/01/69492/4n.jpg

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവദിച്ച 50 ദിവസത്തിനിടെ ബാങ്ക്‌ അക്കൗണ്ടുകളില്‍ എത്തിയതു വന്‍തുകയുടെ കള്ളപ്പണം. കണക്കില്‍പ്പെടുത്താതെയും നികുതിയടയ്‌ക്കാതെയും സൂക്ഷിച്ചിരുന്ന മൂന്നു മുതല്‍ നാലു ലക്ഷം കോടി വരെ രൂപ ബാങ്കുകളിലെത്തിയെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തില്‍ പരിശോധന നടത്താന്‍ ആദായനികുതി വകുപ്പിനു നിര്‍ദേശം നല്‍കി.
കൃത്യമായ രേഖകളില്ലാത്ത നിക്ഷേപങ്ങളില്‍ 16,000 കോടി രൂപ വിവിധ സഹകരണബാങ്കുകളിലാണ്‌ എത്തിയത്‌. റീജണല്‍ റൂറല്‍ ബാങ്കുകളില്‍ 13,000 കോടി രൂപയാണു വന്നത്‌.

ഇക്കാലയളവില്‍ രണ്ടു ലക്ഷത്തിലധികം രൂപയുടെ നിക്ഷേപമെത്തിയത്‌ ഏകദേശം 60 ലക്ഷം ബാങ്ക്‌ അക്കൗണ്ടുകളിലാണ്‌. ഈ അക്കൗണ്ടുകളിലെത്തിയ മൊത്തം തുക 7.34 ലക്ഷം കോടി രൂപ വരും. ഇതില്‍ 6.8 ലക്ഷം അക്കൗണ്ടുകളുടെ കാര്യത്തില്‍ അതിസൂക്ഷ്‌മമായ പരിശോധനയുണ്ടാകും. നവംബര്‍ എട്ടിനു നോട്ട്‌ പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടത്‌ 10,700 കോടി രൂപയാണ്‌. ഏറെക്കാലമായി ഇടപാടുകളില്ലാതെ നിഷ്‌ക്രിയമായിക്കിടന്ന അക്കൗണ്ടുകളിലേക്ക്‌ 25,000 കോടി രൂപ ഒഴുകിയെത്തി. വായ്‌പാ തിരിച്ചടവായി 80,000 കോടി രൂപയുടെ നോട്ടുകളെത്തി.

രണ്ടു ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെയുള്ള തുകകളായി 42,000 കോടി രൂപ ബാങ്കുകളിലെത്തിയതില്‍ പലതിലും വിലാസമോ പാന്‍/മൊബൈല്‍ ഫോണ്‍ നമ്പറുകളോ സമാനമാണ്‌. ഈ അക്കൗണ്ടുകളും ആദായനികുതി വകുപ്പ്‌ പരിശോധിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതലെത്തിയ ജന്‍ധന്‍ അക്കൗണ്ടുകളും വിലയിരുത്തും. ഭീകര/തീവ്രവാദ ഭീഷണിയുള്ള സംസ്‌ഥാനങ്ങളിലെ അക്കൗണ്ടുകളുടെ കാര്യത്തിലും വിശദ പരിശോധനയുണ്ടാകും.

വാണിജ്യ ബാങ്കുകള്‍ക്കു പുറമേ, വിവിധ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിലെത്തിയ പണത്തിന്റെ വിവരങ്ങളും വിശദമായി പരിശോധിക്കുകയാണെന്ന്‌ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ വെളിപ്പെടുത്തി. നിശ്‌ചിതതുകയ്‌ക്കു മുകളില്‍ വായ്‌പാ തിരിച്ചടവ്‌ നടത്തിയവരെപ്പറ്റിയും അന്വേഷണമുണ്ടാകും. പാന്‍ നമ്പറില്ലാതെ 50,000 രൂപയിലധികമുള്ള തുക നിക്ഷേപിച്ചവരുടെ കാര്യത്തില്‍ നടപടി തുടങ്ങിക്കഴിഞ്ഞു.

നോട്ട്‌ അസാധുവാക്കലിനു ശേഷം വിവിധതരത്തില്‍ ബാങ്കുകളിലെത്തിയ പണത്തിന്റെ ഇനംതിരിച്ചുള്ള കണക്കുകള്‍ വിശദമായി പരിശോധിച്ച്‌ അന്വേഷണത്തിനായി ആദായനികുതി വകുപ്പ്‌, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ തുടങ്ങിയ ഏജന്‍സികള്‍ക്കു കൈമാറിയിരിക്കുകയാണ്‌. ഇവയില്‍ ചിലതില്‍ സി.ബി.ഐയുടെ സമാന്തര അന്വേഷണവുമുണ്ടാകും.

Ads by Google
Wednesday 11 Jan 2017 01.58 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW