Thursday, November 23, 2017 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 01.58 AM

'വിദേശവാസം' കഴിഞ്ഞു; രാഹുല്‍ തെരഞ്ഞെടുപ്പ്‌ തിരക്കിലേക്ക്‌

uploads/news/2017/01/69491/3n.jpg

ന്യൂഡല്‍ഹി: വിദേശയാത്രയക്കുശേഷം തിരിച്ചെത്തിയ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രാഷ്‌ട്രീയത്തിരക്കുകളിലേക്ക്‌. അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങളെക്കുറിച്ച്‌ ആലോചിക്കാന്‍ ഇന്നലെ രാവിലെമുതല്‍ നടന്ന യോഗങ്ങളില്‍ രാഹുല്‍ പങ്കെടുത്തു. നേരത്തേ, പാര്‍ട്ടിയധ്യക്ഷ സോണിയാ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ വസതിയില്‍ സന്ദര്‍ശിച്ചു.
പാര്‍ട്ടി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന പഞ്ചാബിലെ അന്തിമ സ്‌ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ക്കും രാഹുല്‍ നേതൃത്വം നല്‍കി. പഞ്ചാബ്‌ പി.സി.സി. അധ്യക്ഷന്‍ അമരിന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഗ്രസ്‌ ഉപാധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി.
മുന്‍ ക്രിക്കറ്റ്‌താരവും ബി.ജെ.പി. നേതാവുമായ നവജ്യോത്‌ സിങ്‌ സിദ്ദു രണ്ടുദിവസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന്‌ അമരിന്ദര്‍ സിങ്‌ പറഞ്ഞു. സിദ്ദുവിനോ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കോ അമൃത്സര്‍(ഈസ്‌റ്റ്‌) സീറ്റ്‌ നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക കടാശ്വാസം, സൗജന്യ വൈദ്യുതി, സ്‌മാര്‍ട്‌ ഫോണുകള്‍, വിദ്യാര്‍ഥികള്‍ക്കു സൗജന്യ പുസ്‌തകങ്ങള്‍, തൊഴില്‍രഹിതരായ യുവാക്കള്‍ക്കു തൊഴിലില്ലായ്‌മ വേതനം തുടങ്ങിയ വാഗ്‌ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക കഴിഞ്ഞദിവസം കോണ്‍ഗ്രസ്‌ പുറത്തിറക്കിയിരുന്നു.

Ads by Google
Wednesday 11 Jan 2017 01.58 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW