Wednesday, January 11, 2017 Last Updated 28 Min 14 Sec ago English Edition
Todays E paper
Wednesday 11 Jan 2017 01.58 AM

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ ഉടന്‍ നഷ്‌ടപരിഹാരം നല്‍കണം: സുപ്രീംകോടതി

uploads/news/2017/01/69490/2n.jpg

ന്യൂഡല്‍ഹി:കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു മൂന്നു മാസത്തിനകം കീടനാശിനി കമ്പനികളില്‍ നിന്നു നഷ്‌ടപരിഹാരം ഈടാക്കി നല്‍കണമെന്നു സുപ്രീംകോടതി.
കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. രോഗബാധിതര്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വീതം നല്‍കണം. ഡി.വൈ.എഫ.്‌ ഐ. സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രധാന നടപടിയുണ്ടായിരിക്കുന്നത്‌. ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌.കേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. എന്തുകൊണ്ടാണ്‌ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‌ ആശങ്കയില്ലാത്തതെന്ന്‌ കോടതി ചോദിച്ചു. നഷ്‌ടപരിഹാരത്തുക കീടനാശിനി കമ്പനികള്‍ നല്‍കിയില്ലെങ്കില്‍ കേന്ദ്രത്തെ സംസ്‌ഥാന സര്‍ക്കാരിന്‌ സമീപിക്കാമെന്നു കേടതി പറഞ്ഞു. ഇതിന്‌ ആവശ്യമായി നിയമ നടപടികള്‍ സ്വീകരിക്കാനും നിയമ രൂപവത്‌കരണം നടത്താനും സംസ്‌ഥാന സര്‍ക്കാറിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌.

Ads by Google
Wednesday 11 Jan 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW