Tuesday, November 21, 2017 Last Updated 20 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 01.54 AM

അപ്പെന്‍ഡിക്‌സിനും പണിയുണ്ട്‌

uploads/news/2017/01/69474/4in.jpg

ന്യൂയോര്‍ക്ക്‌: മനുഷ്യ ശരീരത്തിലെ അപ്പെന്‍ഡിക്‌സിനും നിര്‍ണായക ധര്‍മം നിര്‍വഹിക്കാനുണ്ട്‌! അരിസോണ മിഡ്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഡോ. ഹെതര്‍ സ്‌മിത്താണു കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്‌. 533 സസ്‌തനികളിലാണ്‌ അദ്ദേഹം ഗവേഷണം നടത്തിയത്‌. ഇവയില്‍ ഭൂരിപക്ഷത്തിലും അപ്പെന്‍ഡിക്‌സ്‌ ദഹന വ്യവസ്‌ഥയുടെ ഭാഗമാണ്‌. മനുഷ്യരില്‍ ഇതിനു പ്രത്യേക ധര്‍മമൊന്നുമില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്‌.
എന്നാല്‍, മനുഷ്യ അപെന്‍ഡിക്‌സില്‍ ലിംഫോയ്‌ഡ്‌ കോശജാലങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതാണു ഡോ. ഹെതറിനെ മാറ്റിച്ചിന്തിപ്പിച്ചത്‌. ഇതു പ്രതിരോധ സംവിധാനത്തിനു കരുത്താകും. മനുഷ്യര്‍ക്കു സഹായം ചെയ്യുന്ന ബാക്‌ടീരികള്‍ക്കു ലിംഫാറ്റിക്‌ കോശങ്ങള്‍ പ്രചോദനമാകും. പ്രയോജനം ചെയ്യുന്ന ബാക്‌ടീരിയകള്‍ക്കു അപെന്‍ഡിക്‌സ്‌ സംരക്ഷണ വലയം തീര്‍ക്കുന്നെന്നാണു കണ്ടെത്തല്‍.

Ads by Google
Wednesday 11 Jan 2017 01.54 AM
YOU MAY BE INTERESTED
TRENDING NOW