Saturday, November 25, 2017 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 01.54 AM

വൊയേജറുകളെ നക്ഷത്രങ്ങള്‍ 'സ്‌പര്‍ശിച്ചു' തുടങ്ങി

uploads/news/2017/01/69473/3in.jpg

ന്യൂയോര്‍ക്ക്‌: വൊയേജറുകള്‍ ധൈര്യമായി മുന്നേറിക്കൊള്ളൂ. ഹബിള്‍ നിരീക്ഷണം ഉറപ്പ്‌. ഭൂമിയില്‍നിന്ന്‌ 2,092.15 കോടി കിലോമീറ്റര്‍ അകലെയുള്ള വൊയേജര്‍ ഒന്നിന്റെ സ്‌ഥാനം നാസ പുറത്തുവിട്ടു. വൊയേജര്‍ രണ്ടും മാപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്‌.
ഹബിള്‍ ദൂരദര്‍ശിനിയാണ്‌ ഇവയുടെ കൃത്യമായ സ്‌ഥാനം കണ്ടെത്തിയത്‌. 1977 ലാണു വൊയേജര്‍ പേടകങ്ങള്‍ വിക്ഷേപിച്ചത്‌. മണിക്കൂറില്‍ 61,155.072 കിലോമീറ്റര്‍ വേഗത്തിലാണു വൊയേജര്‍ ഒന്ന്‌ യാത്ര തുടരുന്നത്‌. കുറഞ്ഞത്‌ പത്ത്‌ വര്‍ഷം കൂടി ഈ പേടകത്തിന്റെ സേവനം പ്രതീക്ഷിക്കാം. പേടകത്തിലെ ഇന്ധനം തീര്‍ന്നാല്‍പ്പോലും നിരീക്ഷണം സാധ്യമാകുമെന്നു നാസ അറിയിച്ചു.
2012 ഓഗസ്‌റ്റ്‌ 25 നാണു വൊയേജര്‍ ഒന്ന്‌ സൗരയൂഥം കടന്നത്‌. മനുഷ്യ നിര്‍മിത പേടകം കൈവരിച്ച ഏറ്റവും വലിയ ദൂരമാണിത്‌. നക്ഷത്രങ്ങള്‍ക്കിടയിലുള്ള വാതകങ്ങളും നക്ഷത്ര അവശിഷ്‌ടങ്ങളും അടങ്ങിയ സ്‌ഥലത്താണു വൊയോജറുകള്‍ ഇപ്പോള്‍.
വൊയേജറുകള്‍ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ചു ഹബിള്‍ പിന്തുടരുകയാണ്‌ ഇപ്പോള്‍ ചെയ്യുക. മറ്റു നക്ഷത്രങ്ങളുടെ സ്വാധീനം വൊയേജറുകള്‍ അനുഭവിക്കുന്നുണ്ട്‌. സൂര്യന്റെയും സമീപ നക്ഷത്രങ്ങളുടെയും സമ്മര്‍ദവും നേരിടേണ്ടിവരുന്നു.
യഥാര്‍ഥത്തില്‍ വ്യാഴത്തെയും ശനിയെയും നിരീക്ഷിക്കാനാണു വൊയേജര്‍ 1, 2 പേടകങ്ങളെ വിക്ഷേപിച്ചത്‌. ശാസ്‌ത്രം പുരോഗമിച്ചതോടെ ദൗത്യം നീട്ടി നല്‍കുകയായിരുന്നു. ശാസ്‌ത്രം പുരോഗണിക്കുന്നതിനൊപ്പം വൊയേജറിന്റെ ദൗത്യങ്ങള്‍ കൂടിക്കൊണ്ടിരിക്കുമെന്നാണു ശാസ്‌ത്രഞ്‌ജര്‍ പറയുന്നത്‌.
1980 വരെയാണു വൊയേജര്‍ ഒന്ന്‌ ദൗത്യം നിശ്‌ചയിച്ചിരുന്നത്‌. 1989 വരെയാണു വൊയേജര്‍ രണ്ടിന്റെ ദൗത്യം നിശ്‌ചയിച്ചിരുന്നത്‌.
ഇവ കൈവരിക്കുന്ന നേട്ടങ്ങളെ ആവേശത്തോടെയാണു നാസ കാണുന്നത്‌. സഞ്ചരിക്കുന്ന മേഖലയിലെ താപനിലയും സമ്മര്‍ദവുമെല്ലാം വൊയേജറുകള്‍ ഭൂമിയിലേക്ക്‌ അയയ്‌ക്കുന്നുണ്ട്‌.

Ads by Google
Wednesday 11 Jan 2017 01.54 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW