Saturday, November 25, 2017 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jan 2017 02.12 PM

വോക്‌സ്‌വാഗൺ ഗോൾഫ് : സ്വിസ്സിലെ കാർ ടോപ് സെല്ലർ

uploads/news/2017/01/69359/swiz.jpg

സൂറിക് : സ്വിറ്റസർലണ്ടിൽ പോയ വർഷം ഏറ്റവും അധികം വിൽകപ്പെട്ട കാർ വോക്‌സ്‌വാഗൻ ഗോൾഫാണ്. 11988 പേരാണ് 2016 ൽ ഗോൾഫ് സ്വന്തമാക്കിയത്. 11721 പ്രാവശ്യം വിറ്റുപോയ സ്കോഡ ഒക്ടാവിയയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇവ രണ്ടും കഴിഞ്ഞാൽ മറ്റ് കാറുകൾ വിൽപ്പനയിൽ ബഹുദൂരം പിന്നിലാണെന്ന് ഔട്ടോ ഷ്വായ്‌സ് പുറത്തിറക്കിയ ലിസ്റ്റ് വ്യക്തമാക്കുന്നു. ആദ്യ 10 സ്ഥാനങ്ങളിൽ അഞ്ചു മോഡലുകളുമായി വോക്‌സ്‌വാഗൺ ആണ് മുന്നിൽ. ഇവരുടെ പോളോ(6516), ടിഗ്‌വാൻ(6434), ടൂറാൻ(4286), പസ്സാറ്റ്(3778) എന്നീ മോഡലുകൾ യഥാക്രമം മൂന്ന്, നാല്, എഴ്,10 സ്ഥാനങ്ങളിൽ എത്തി.

മെഴ്‌സിഡസ് ബെൻസ് സി ക്‌ളാസ് (4542), ബി എം ഡബ്ല്യൂ ടു (4342) എന്നീ മോഡലുകളാണ് അഞ്ചും, ആറും സ്ഥാനത്. ഓഡി എ 3 (4092), സ്കോഡ ഫാബിയ(3928) മോഡലുകൾ വിൽപ്പനയിൽ എട്ടും, ഒൻമ്പതും സ്ഥാനങ്ങളും നേടി. വിവിധ കാർ നിർമാതാക്കൾ സ്വിസ്സിലേക്ക് വേണ്ടി മാത്രം നിർമിച്ചു അവരുടെ അംഗീകൃത ഷോറൂമുകളിൽ വഴി നടന്ന വിൽപ്പനയെ മാത്രം അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് ഔട്ടോ ഷ്വായ്‌സ് വ്യക്തമാക്കി. യൂറോപ്പിലെ മറ്റു രാജ്യങ്ങൾക്കായി നിർമിച്ചു, കുറഞ്ഞ വിലയിൽ സ്വിസ്സിൽ പാരലൽ ഇമ്പോർട് നടത്തി വിറ്റ പുതിയ കാറുകൾ ലിസ്റ്റിൽ ഉൾപ്പെടുന്നില്ല.

സ്വിസ്സിൽ പോയ വർഷം അപ്പർ മിഡിൽ ക്‌ളാസ് സെഗ്‌മെന്റിൽ 10.2 ശതമാനത്തിന്റെ അധിക വിൽപ്പന നടന്നപ്പോൾ, മൈക്രോ കാറുകളുടെ വിൽപ്പനയിൽ 17.6 ശതമാനത്തിന്റെ ഇടിവ് നേരിട്ടു. സ്‌മോൾ 12.6, അപ്പർ 6.8, ലക്ഷ്വറി 9 .7 എന്നിങ്ങനെ മറ്റു എല്ലാ ക്‌ളാസ്സുകളിലും വിൽപ്പന പുറകോട്ടു പോയി. 1.8 ശതമാനം കുറവ് വിൽപ്പന നേരിട്ട ബോട്ടം മിഡിൽക്ലാസ്സ് സെഗ്‌മെന്റാണ്‌ ഇതിനിടയിൽ ഒട്ടൊക്കെ പിടിച്ചു നിന്നത്.

-ടിജി മറ്റം

Ads by Google
Tuesday 10 Jan 2017 02.12 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW