Tuesday, May 30, 2017 Last Updated 18 Min 34 Sec ago English Edition
Todays E paper
Tuesday 10 Jan 2017 11.59 AM

സൽമാൻ രാജാവിന്റെ അതിഥികളായെത്തിയ ഇന്ത്യൻ സംഘത്തിന് സ്വീകരണം നൽകി

uploads/news/2017/01/69341/cinema.jpg

മസ്കറ്റ്:സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി എത്തിയ ഡോ.ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിലുള്ള 19 അംഗ ഇന്ത്യൻ സംഘം മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു.സൗദി ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി ഷെയ്ഖ് സാലെ ബിൻ അബ്ദുൽ അസീസ് ആണ് ഇന്ത്യൻ സംഘത്തിന്റെ സന്ദർശന പരിപാടിക്കു മേൽനോട്ടം വഹിക്കുന്നത്.കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥന ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ ഡോ.ഹുസൈൻ മടവൂരാണ് സംഘ തലവൻ.

ജനവരി 5ന് കാലത്ത് മദീന എയർ പോർട്ടിലെത്തിയ സംഘത്തിന്നു് ഔഖാഫ് മന്ത്രാലയം ഡയരക്ടർമാരായ ശൈഖ് യൂസുഫ് ഹുമൈദി, ശൈഖ് അബ്ബൽ അസീസ് മുബാറക് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്കി.

മദീനയിലേക്കുള്ള വഴിയിൽ ജിദ്ദാ എയർപോർട്ടിൽ ഇവർക്ക് ഇസ്ലാഹീ സെന്റർ പഭാരവാഹികളും വരവേൽപ് നല്കിയിരുന്നു..മുജാഹിദ് നേതാക്കളായ ടി .പി അബ്ദല്ലക്കോയ മദനി,അഡ്വ.പി.എം .ഹനീഫ് എന്നിവർക്ക്‌ പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സർവകലാശാല പ്രൊഫസർമാർ,മത പണ്ഡിതന്മാർ,സാമൂഹിക പ്രവർത്തകർ, വ്യവസായികൾ ,സാഹിത്യകാരന്മാർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

സൽമാൻ രാജാവിന്റെ അധിതികൾക്കായി പ്രത്യേകം സജീകരണങ്ങളാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. മക്കയിലെയും മദീനയിലെയും വിശിഷ്ട വ്യക്തിത്തങ്ങളുമായി സംഗം കൂടിക്കാഴച്ച നടത്തുന്നുണ്ട്.ജനുവരി 13 നു(വെള്ളി) വൈകുന്നേരം 6.30 ന് ജിദ്ധയിലെ ഷറഫിയ ഇമ്പാല ഗാർഡനിൽ നടക്കുന്ന ഇസ്ലാഹീ ഐക്യ സമ്മേളത്തിലും മുജാഹിദ് നേതാക്കളയ ടി പി അബ്ദുല്ല കോയ മദനിയും ഡോ.ഹുസൈൻ മടവൂരും പങ്കെടുക്കും.

വാര്‍ത്ത അയച്ചത് : ടി.എ റസാഖ്

Ads by Google
Tuesday 10 Jan 2017 11.59 AM
YOU MAY BE INTERESTED
TRENDING NOW