Wednesday, February 22, 2017 Last Updated 11 Min 50 Sec ago English Edition
Todays E paper
Tuesday 10 Jan 2017 11.58 AM

ന്യുവാര്‍ക്ക് ആര്‍ച്ച് ഡയോസിസ് ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹണം നടന്നു

uploads/news/2017/01/69340/bishop.jpg

ന്യുൂയോര്‍ക്ക് : ന്യുവാര്‍ക്ക് ആര്‍ച്ച് ഡയോസിസ്, ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹണം കത്തീഡ്രല്‍ ബസിലിക്ക ഓഫ് സേക്രഡ് ഹാര്‍ട്ടില്‍ വെച്ച് ജനുവരി 6 വെള്ളിയാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ന്യൂയോര്‍ക്ക് ആര്‍ച്ച് ഡയോസിസിന്റെ ആറാമത് ആര്‍ച്ച് ബിഷപ്പായി സ്ഥാനം ഏറ്റെടുത്ത ജോസഫ് ഡബ്ല്യു റ്റോമ്പിനെ കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു.

ഈ ഡയോസിസില്‍ ആദ്യമായാണ് ആര്‍ച്ച് ബിഷപ്പായി ഒരു കര്‍ദ്ദിനാള്‍ സ്ഥാനമേല്‍ക്കുന്നത്. 2012 മുതല്‍ ഇന്ത്യാനപൊലിസ് ആര്‍ച്ച് ബിഷപ്പായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

105 മില്യന്‍ കത്തോലിക്കാ വിശ്വാസികളുടെ അത്മീയാചാര്യനായി ഉയര്‍ത്തപ്പെട്ട ചടങ്ങിനുശേഷം കര്‍ദ്ദിനാള്‍ റ്റോബിന്‍ പ്രഭാഷണം നടത്തി. ബസിലിക്കയില്‍ നടന്ന സ്ഥാനാഭിഷേക ചടങ്ങുകള്‍ ഗാനാലാപനത്തോടെയാണ് ആരംഭിച്ചത്.

ദേവാലയത്തിനകത്ത് തിങ്ങി നിറഞ്ഞ വൈദിക ശ്രേഷ്ഠന്മാര്‍ക്കും അത്മായര്‍ക്കും ഒപ്പം ഗവര്‍ണര്‍ ക്രിസ്റ്റ് ക്രിസ്റ്റി ലഫ്. ഗവര്‍ണര്‍ കിം ഗ്വഡാന്‍ഗൊ, സെനറ്റര്‍ റോബര്‍ട്ട് മെന്‍ഡസ് തുടങ്ങിയ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

വാര്‍ത്ത അയച്ചത് : - പി.പി. ചെറിയാന്‍

Ads by Google
Tuesday 10 Jan 2017 11.58 AM
YOU MAY BE INTERESTED
TRENDING NOW