Friday, April 27, 2018 Last Updated 6 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jan 2017 11.11 AM

ജിഷ്ണു കോപ്പിയടിച്ചുവെന്ന വാദം പൊളിയുന്നു; റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍

പരീക്ഷയില്‍ ക്രമക്കേടു കണ്ടെത്തിയാല്‍ അന്നു തന്നെ സര്‍വകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം. കോളജില്‍ നിന്ന് ഇതുവരെ അത്തരമൊരു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷ കണ്‍േേട്രാളര്‍ സാബു മാധ്യമങ്ങളോട് പറഞ്ഞു.
uploads/news/2017/01/69322/jishnu.jpg

തൃശൂര്‍: തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത് കോപ്പിയടിച്ച് പിടിക്കപ്പെട്ടതിന്റെ പേരിലാണെന്ന കോളജിന്റെ വാദം പൊളിയുന്നു. ജിഷ്ണുവിനെ കോപ്പിയടിച്ചതിന് പിടിച്ചുവെന്ന റിപ്പോര്‍ട്ട് ഇതുവരെ കോളജ് അധികൃതര്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് നല്‍കിയിട്ടില്ല. പരീക്ഷയില്‍ ക്രമക്കേടു കണ്ടെത്തിയാല്‍ അന്നു തന്നെ സര്‍വകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം. കോളജില്‍ നിന്ന് ഇതുവരെ അത്തരമൊരു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷ കണ്‍േേട്രാളര്‍ സാബു മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരീക്ഷ കണ്‍ട്രോളര്‍ എസ്.സാബുവും സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ജി.പി പത്മകുമാറും കോളജില്‍ തെളിവെടുപ്പിന് എത്തിയത്.

പരീക്ഷയ്ക്കിടെ കോപ്പിയടിച്ച ജിഷ്ണുവിനെ അധ്യാപകര്‍ പിടികൂടിയെന്നും ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് കോളജ് അധികൃതര്‍ വാദിച്ചിരുന്നത്. എന്നാല്‍ ജിഷ്ണുവിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ മര്‍ദ്ദനത്തിന്റെ ലക്ഷണമാണെന്ന് മറ്റ് വിദ്യാര്‍ത്ഥികളും ജിഷ്ണുവിന്റെ ബന്ധുക്കളും ആരോപിച്ചു. ക്ലാസ്മുറിയില്‍ വച്ച് ജിഷ്ണുവിനെ അധ്യാപകര്‍ അപമാനിച്ചുവെന്നും മറ്റൊരു മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നുമാണ് ഇവരുടെ ആരോപണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW