Thursday, May 31, 2018 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jan 2017 10.33 AM

കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്ത്

uploads/news/2017/01/69310/kim.jpg

പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ഒക്ടോബറില്‍ കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്ത് വന്നു. ഹോട്ടല്‍മുറിയില്‍ വച്ച് തോക്കിന്‍ മുനയില്‍ നിര്‍ത്തി മില്യണ്‍ കണക്കിന് ഡോളര്‍ വിലയുള്ള ആഭരണങ്ങള്‍ കൊള്ളയടിച്ചത് സ്വന്തം ഡ്രൈവര്‍ അടങ്ങുന്ന 17 അംഗ സംഘമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഇതിനെ തുടര്‍ന്ന് ഈ 17 പേരെയും ഫ്രഞ്ച് പൊലീസ് പിടികൂടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 8.5 മില്യണ്‍ പൗണ്ട് വരുന്ന ആഭരണങ്ങളാണ് അന്ന് കര്‍ദാഷിയാനില്‍ നിന്നും കവര്‍ന്നെടുക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട മോഷ്ടാക്കളെ പിടികൂടുന്നതിന് പൊലീസ് ഫ്രാന്‍സിലുടനീളം നടത്തിയ പരിശോധനകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 2016 ഒക്ടോബര്‍ 3ന് നടന്ന ഈ കവര്‍ച്ചയില്‍ ഉള്‍പ്പെട്ട് പിടിയിലായിരിക്കുന്നവരില്‍ 50നും 72നും ഇടയില്‍ പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. ഇവരില്‍ മിക്കവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഫ്രാന്‍സില്‍ നടന്ന ഏറ്റവും വലിയ ആഭരണക്കവര്‍ച്ചയായിട്ടാണിത് വിലയിരുത്തുന്നത്.

uploads/news/2017/01/69310/kim1.jpg

അപ്മാര്‍ക്കറ്റ് ഫേമില്‍ ജോലി ചെയ്യുന്ന 27കാരനായ ഡ്രൈവറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കര്‍ദാഷിയാന്റെ കുടുംബം പാരീസിലായിരുന്നപ്പോള്‍ ഇയാളോടിച്ചിരുന്ന കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. കര്‍ദാഷിയാന്റെ ചലനങ്ങളെല്ലാം ഇയാള്‍ക്ക് നന്നായി അറിയാമായിരുന്നുവെന്നും ഇതനുസരിച്ചാണ് മോഷണം സംഘം ആസൂത്രണം ചെയ്തതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മോഷണത്തില്‍ ഉള്‍പ്പെട്ട പിയറെ ബി എന്ന 72കാരനെ തെക്കന്‍ ഫ്രാന്‍സിലെ ഗ്രേസിനടുത്തുള്ള ഗ്രാമത്തില്‍ വില്ലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്ലാസ്‌കാസിയറിലെ ഇയാളുടെ വില്ലയുടെ ഗേറ്റ് തകര്‍ത്താണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമറിയുന്ന റിയാലിറ്റി ടിവി താരത്തെ കേബിളുകള്‍ കൊണ്ട് കെട്ടിയിട്ട് തോക്ക് ചൂണ്ടിയായിരുന്നു മോഷണം നടത്തിയത്.

സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ഈ കേസിലുള്‍പ്പെട്ട പ്രധാനപ്പെട്ട സാക്ഷിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസിന് സാധിച്ചില്ലെന്നും അദ്ദേഹത്തിന് ഫ്രാന്‍സിലേക്ക് വരാന്‍ താല്‍ക്കാലിക വിസ അധികൃതര്‍ അനുവദിക്കാത്തതാണ് ഇതിന് കാരണമെന്നും വ്യക്തമായിട്ടുണ്ട്. മോഷണം നടത്താനെത്തിയപ്പോള്‍ ഈ ഹോട്ടലില്‍ കാവല്‍ക്കാരനായിരുന്ന അല്‍ജീരിയക്കാരനായ അബ്ദുള്‍ റഹ്മാന്‍ ആണീ പ്രധാന സാക്ഷി. ഇയാളെ പിടിച്ച് കെട്ടിയിട്ടതിന് ശേഷമായിരുന്നു മോഷ്ടാക്കള്‍ കര്‍ദാഷിയാന്റെ മുറിയിലെത്തിയിരുന്നത്. ഈ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും രക്ഷപ്പെടാനായി പിന്നീട് ഇയാള്‍ നവംബറില്‍ ഫ്രാന്‍സ് വിട്ട് സ്വദേശത്തേക്ക് പോവുകയായിരുന്നു. ആക്രമികളുടെ മുഖം കണ്ട ഏക വ്യക്തിയാണ് അബ്ദുള്‍ റഹ്മാന്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW